Friday, March 13, 2026 Last Updated 49 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 04.33 AM

പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ അവകാശങ്ങള്‍ നല്‍കാതെ ഖജനാവ്‌ കൊള്ളയടിക്കുന്നു: അഡ്വ. ഇ.വി.രാമകൃഷ്‌ണന്‍

uploads/news/2026/03/829723/4.jpg

ശ്രീകണ്‌ഠപുരം: സംസ്‌ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ പെന്‍ഷന്‍കാരുടേയും ജീവനക്കാരുടേയും ന്യായമായ അവകാശങ്ങള്‍ നല്‍കാതെ സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി ഭരണ കര്‍ത്താക്കള്‍ ഖജനാവ്‌ കൊള്ളയടിച്ച്‌ കാലിയാക്കിയ ശേഷം മോഹന വാഗ്‌ദാനവുമായി വീണ്ടും ജനങ്ങളെ വഞ്ചിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്‌.
സര്‍ക്കാറിനെ വര്‍ഷങ്ങളോളം സേവിച്ച ശേഷം വിരമിച്ച ജിവനക്കാര്‍ക്ക്‌ ലഭിക്കേണ്ട ആനുകൂല്യം വര്‍ഷങ്ങളായി നല്‍കിയില്ലന്നു മാത്രമല്ല അനുവദിച്ച ആനുകൂല്യത്തിനു വേണ്ടി കാത്തിരുന്ന്‌ കിട്ടാതെ മരണപെട്ട പതിനായിരങ്ങളുടെ കുടുംബങ്ങളും നിരാശയിലാണ്‌. കാലവധി കഴിഞ്ഞ ഇടത്‌ സര്‍ക്കാറിന്റെ ഉത്തരവുകള്‍ എന്തിനു വേണ്ടിയാണന്ന്‌ പെന്‍ഷന്‍കാരും ജീവനക്കാരും ജനങ്ങളും മനസിലാക്കണമെന്നും ശ്രീകണ്‌ഠാപുരം നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. രാമകൃഷ്‌ണന്‍ പറഞ്ഞൂ. സംസ്‌ഥാനത്തിന്റെ വികസനത്തിനു വേണ്ടി ഇടത്‌ സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിക്കാതെ കേരളത്തെ കടക്കെണിയിലാക്കി കൊണ്ട്‌ അഴിമതിക്കും അക്രമത്തിനും ഒത്താശ ചെയ്‌ത് നാട്ടില്‍ അരാജകത്വം സൃഷ്‌ടിച്ചു കൊണ്ടിരിക്കുകയാണും കമ്മുണിസ്‌റ്റ് ഭരണം എവിടെയുണ്ടൊ അവിടെ ദാരിദ്ര്യം മുലം അക്രമവും അനീതിയും നടന്നിട്ടുള്ള ചരിത്രമാണുള്ളതെന്നും നഗര സഭ ചെയര്‍പേഴ്‌സണ്‍പറഞ്ഞു.
പെന്‍ഷന്‍ പരിഷ്‌കരിക്കുക വിലക്കയറ്റം തടയുക,ഡി ആര്‍ കുടിശ്ശിക മുഴുവന്‍ ഒറ്റത്തവണയായി നല്‍കുക, മെഡിസെപ്‌ പൊളിച്ചെഴുതുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കേരള സ്‌റ്റേറ്റ്‌ സര്‍വ്വീസ്‌ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌് എം.പി. വേലായുധന്‍ നയിക്കുന്ന ഉത്തരമേഖലാ ജീവിത സമരയാത്രക്ക്‌ ശ്രീകണ്‌ഠപുരത്ത്‌ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കകയായിരുന്നു അദ്ദേഹം. കെ.എസ്‌.എസ്‌.പി.എ നിയോജ മണ്ഡലം പ്രസിഡന്റ്‌ ജോസഫ്‌ സഖറിയാസ്‌ അധ്യക്ഷത വഹിച്ചു.
ജാഥാ ലീഡര്‍ എം.പി. വേലായുധന്‍, ടി.വിനയദാസ്‌, ജില്ലാ പ്രസിഡന്റ്‌ എം.പി. കുഞ്ഞിമൊയ്‌തീന്‍, മുന്‍നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ഡോ.കെ.വി. ഫിലോമിന, കെ.രാമകൃഷ്‌ണന്‍, പി.സി.സുരേന്ദ്രന്‍ നായര്‍, പി.പി.ചന്ദ്രാംഗതന്‍, കെ.മോഹനന്‍,സി.ടി. സുരേന്ദ്രന്‍, പി.ദിനേശന്‍, കെ.ബാബു, പി.ടി.കുര്യാക്കോസ്‌, കെ.ദിവാകരന്‍, ഡോ.വി.എ. അഗ അഗസ്‌റ്റിന്‍, പി.പി.മാത്യു, പി.ജെ.സ്‌കറിയ, സി.എം. മാത്യു സംസാരിച്ചു.

Ads by Google
Advertisement
Thursday 12 Mar 2026 04.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW