-->
കൂത്തുപറമ്പ്: ആലച്ചേരിഎടയാര്‍ റോഡില്‍ കൊളത്തായിക്ക് സമീപം നിയന്ത്രണം വിട്ട ബഡ്‌സ് സ്‌കൂള്‍ ബസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ കോളയാട് ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും എടയാര്‍ സ്വദേശികളുമായ ലിജിന (36), റജീന (28), കണ്ണവം സ്വദേശി സഫ്‌വാദ് (26), കോളയാട് സ്വദേശി ലിബിന്‍ ചാക്കോ (26), സ്‌കൂളിലെ ആര്യപ്പറമ്പ് സ്‌മൃതിയില്‍ പ്രേമവല്ലി (52) എന്നിവരെ തലശേരിയിലെ സഹകരണ ആസ്‌പത്രിയില്‍ ചേര്‍ത്തു. കഴിഞ്ഞദിവസം 3.30ഓടെ ആര്യപ്പറമ്പില്‍നിന്ന് ആലച്ചേരി വഴി എടയാറിലേക്ക് വിദ്യാര്‍ഥികളെ ഇറക്കാന്‍ പോകുമ്പോഴാണ് അപകടം.
പരിക്കേറ്റവരെ തൊക്കിലങ്ങാടിയിലെ സ്വകാര്യ ആസ്‌പത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം തലശേരിയിലേക്ക് മാറ്റുകയായിരുന്നു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഹ്ലാദന്‍, വൈസ് പ്രസിഡന്റ് എം.റിജി, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ ആശുപത്രിയിലെത്തി.