Friday, March 13, 2026 Last Updated 43 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 04.32 AM

എലത്തൂരില്‍ വികസനമുരടിപ്പ്‌: 61 കേന്ദ്രങ്ങളില്‍ ഇടത്‌ എം.എല്‍.എക്കെതിരെ എന്‍.ഡി.എ കുറ്റവിചാരണ യാത്ര

uploads/news/2026/03/829718/3.jpg

ബാലുശേരി: എലത്തൂര്‍ നിയോജക മണ്ഡലത്തിലെ വികസനമുരടിപ്പും അഴിമതിയും ധൂര്‍ത്തും ജനസമക്ഷം തുറന്നുകാട്ടുന്നതിനായി എന്‍.ഡി.എയുടെ നേതൃത്വത്തില്‍ 61 കേന്ദ്രങ്ങളില്‍ ഇടത്‌ എം.എല്‍.എക്കെതിരെ പ്രതീകാത്മക കുറ്റവിചാരണ നടത്തും. മാര്‍ച്ച്‌ 13, 14 തീയതികളിലാണ്‌ കുറ്റവിചാരണ യാത്ര സംഘടിപ്പിക്കുന്നത്‌.
13ന്‌ രാവിലെ 8 മണിക്ക്‌ കക്കോടി ചാലില്‍ താഴെ നടക്കുന്ന പരിപാടിയില്‍ യാത്രയുടെ ഉദ്‌ഘാടനം റൂറല്‍ ജില്ലാ പ്രസിഡന്റ്‌ ടി. ദേവദാസ്‌ നിര്‍വഹിക്കും. വിവിധ കേന്ദ്രങ്ങളിലെ പരിപാടികള്‍ക്ക്‌ ശേഷം 14ന്‌ രാത്രി 8.30ന്‌ എം.എല്‍.എ എ.കെ ശശീന്ദ്രന്റെ നന്മണ്ടയിലെ ഓഫീസിലേക്ക്‌ നൈറ്റ്‌ മാര്‍ച്ച്‌ നടത്തും. കുറ്റപത്രത്തിന്റെ ആദ്യഘട്ട പ്രകാശനം റൂറല്‍ ജില്ലാ പ്രസിഡന്റ്‌ ടി. ദേവദാസ്‌ നിര്‍വഹിച്ചു. എന്‍.ഡി.എ നിയോജക മണ്ഡലം കണ്‍വീനര്‍ കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ. രജിനേഷ്‌ ബാബു, മനോജ്‌ നടുക്കണ്ടി, എം.ഇ ഗംഗാധരന്‍, ബിന്ദു ചാലില്‍, പി.സി അഭിലാഷ്‌, ആര്‍. ബിനീഷ്‌, ബിന്ദു പ്രഭാകരന്‍, കെ.പി ചന്ദ്രന്‍, പി. സതീഷ്‌ കുമാര്‍, ടി.കെ ബിജീഷ്‌ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Thursday 12 Mar 2026 04.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW