Friday, March 13, 2026 Last Updated 11 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 04.32 AM

വൈദ്യുതി ബില്‍ 2025നെതിരെ പ്രതിഷേധം

uploads/news/2026/03/829717/2.jpg

കുറ്റ്യാടി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വൈദ്യുതി ബില്‍ 2025നെതിരെ നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ്‌ ഇലക്ര്‌ടിസിറ്റി എംപ്ലോയീസ്‌ ആന്‍ഡ്‌ എഞ്ചിനീയര്‍സിന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി തൊഴിലാളികളും ഓഫീസര്‍മാരും കരാര്‍ തൊഴിലാളികളും പെന്‍ഷന്‍കാരും സംയുക്‌തമായി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം കുറ്റ്യാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ മോഹന്‍ദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രേമന്‍ പാമ്പിരിക്കുന്ന്‌, അശ്വിന്‍ കെ.കെ. എന്‍, ധനിക്‌, കെ. അജയകുമാര്‍, രമ്യ ടി.ടി, ബാലകൃഷ്‌ണന്‍ ടി.എം, കെ.കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന്‍ പി.വി സ്വാഗതം പറഞ്ഞു, ശ്രീനാഥ്‌ പി.ടി അധ്യക്ഷനായി. പ്രിയേഷ്‌ കെ. നന്ദി പറഞ്ഞു. പുതിയ വൈദ്യുതി നിയമം 2025നെതിരെ കുറ്റ്യാടിയില്‍ നടന്ന പരിപാടിയില്‍ തൊഴിലാളികളും ഓഫീസര്‍മാരും രണ്ട്‌ മണിക്കൂര്‍ ജോലി ബഹിഷ്‌കരിച്ചു പ്രതിഷേധിച്ചു.

Ads by Google
Advertisement
Thursday 12 Mar 2026 04.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW