Friday, March 13, 2026 Last Updated 8 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 04.32 AM

ബീച്ച്‌ ഫയര്‍ സ്‌റ്റേഷന്‍ സ്‌റ്റേഡിയം കെട്ടിടത്തില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും

uploads/news/2026/03/829716/1.jpg

കോഴിക്കോട്‌: ബീച്ച്‌ ഫയര്‍ ആന്റ റെസ്‌ക്യു സേ്‌റ്റഷന്‍ കോര്‍പ്പറേഷന്‍ ഇ.എം.എസ്‌. സേ്‌റ്റഡിയം കെട്ടിടത്തില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന്‌ മേയര്‍ ഒ.സദാശിവന്‍ പറഞ്ഞു. കോര്‍പ്പറേഷന്‍, ഫയര്‍ഫോഴ്‌സ് അധികൃതരും മേയറും ഇന്നലെ സ്‌ഥലം സന്ദര്‍ശിച്ച്‌ ബീച്ച്‌ ഫയര്‍ സേ്‌റ്റഷന്‍ ഉടന്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിക്കുകയായിരു്‌ന്നു. ബീച്ച്‌ അഗ്നിരക്ഷാനിലയം അധികൃതര്‍ ഫയര്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കാന്‍ ഇവിടെ സൗകര്യം ആവശ്യപ്പെട്ടിരുന്നതായി മേയര്‍ പറഞ്ഞു.
കഴിഞ്ഞ കോര്‍പ്പറേഷന്‍ കൗ്‌ണ്‍സില്‍ യോഗമാണ്‌ ഇവിടെ താത്‌കാലികമായി ഫയര്‍ സേ്‌റ്റഷന്‍ പ്രവര്‍ത്തിക്കാന്‍ അനുമതിനല്‍കിയത്‌. കോര്‍പ്പറേഷന്‍ ഇ.എം.എസ്‌. സേ്‌റ്റഡിയത്തിന്റെ പുതിയമ്പലം റോഡിന്റെ ഭാഗത്തായുള്ള കെട്ടിടത്തിലാണ്‌ ഫയര്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുക. ഫയര്‍ എഞ്ചിന്‍ നിര്‍ത്തിയിടാനുള്ള സൗകര്യവും ഇവിടെ ഉണ്ടാകും. അറുപത്‌ ജീവനക്കാര്‍ക്ക്‌ ജോലി ചെയ്യാനുള്ള സൗകര്യവും ഇവിടെയൊരുക്കും. ബീച്ച്‌ ഫയര്‍ സേ്‌റ്റഷന്‍ തകര്‍ച്ചയെ തുടര്‍ന്ന്‌ പുനര്‍നിര്‍്‌മ്മിക്കാന്‍ തീരുമാനിച്ചതോടെ വര്‍ഷങ്ങളായി ബീച്ച്‌ ഫയര്‍ സേ്‌റ്റഷന്‍ കെട്ടിടമില്ലാതെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സേ്‌റ്റഷനിലെ രണ്ട്‌ യൂണിറ്റൊഴുകെ ജീവനക്കാരെയും പല ഫയര്‍ യുണിറ്റുകളിലായാണ്‌് വിന്യസിച്ചിരിക്കുന്നത്‌. അഞ്ച്‌ യൂണിറ്റ്‌ ഫയര്‍ എന്‍ജിനുകളുണ്ടായിരുന്നു ഒരുകാലത്ത്‌ ഇവിടെ. നഗരത്തില്‍ എന്ത്‌ സംഭവിച്ചാലും ആദ്യം ഓടിയെത്തുന്നതും ഇവിടെ നിന്നായിരുന്നു. എന്നാല്‍ സ്‌ഥലപരിമിതിയും അടിസ്‌ഥാന സൗകര്യക്കുറവും കണക്കാക്കി നാല്‌ യൂണിറ്റുകള്‍ വെള്ളിമാടികുന്ന്‌, മീഞ്ചന്ത എന്നീ സേ്‌റ്റഷനുകളിലേക്ക്‌ മാറ്റി. അതോടെ 60 ജീവനക്കാരെ വെട്ടിചുരുക്കി 25 ആക്കി. കെട്ടിട നിര്‍മാണത്തിനായി സര്‍ക്കാര്‍ ഫണ്ട്‌ അനുവദിച്ചെങ്കിലും സ്‌ഥലം കണ്ടെത്താനാവാത്തതാണ്‌ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്‌. നഗരത്തില്‍ അഗ്നിബാധയും നഷ്‌ടങ്ങളും ഉണ്ടാകുമ്പോള്‍ എപ്പോഴും ഉയര്‍ന്നു വരുന്ന വിഷയമാണ്‌ ബീച്ച്‌ ഫയര്‍ സേ്‌റ്റഷന്റെ അവസ്‌ഥ. പുതിയ കെട്ടിടം ഫയര്‍ സേ്‌റ്റഷന്‌ ഒരുങ്ങുന്നതിന്‌ മുമ്പ്‌ താല്‍കാലിക കെട്ടിടം നഗരമധ്യത്തില്‍ ത്‌ന്നെ വേണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ട്‌. ഇതെല്ലാം നീണ്ടുനീണ്ടുപോകുന്നതിനിടെയാണ്‌ കോര്‍പ്പറേഷന്‍ സേ്‌റ്റഡിയം കെട്ടിടത്തില്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്‌.
മുമ്പ്‌ ഇവിടെ ഫയര്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കാന്‍ അസൗകര്യമാകുമെന്ന്‌ റിപ്പോര്‍ട്ട്‌ ഉള്‍പ്പെടെ ഉണ്ടായിരുന്നതായും അതിനാലാണ്‌ മുമ്പ്‌ ഇത്‌ നടക്കാതെ പോയതെന്നും പറയുന്നുണ്ട്‌. നഗരത്തിലെ പ്രധാന സ്‌ഥലത്ത്‌ തന്നെ ഫയര്‍ സേ്‌റ്റഷന്‍ സ്‌ഥാപിച്ചതോടെ നഗരത്തില്‍ എവിടെ അഗ്നിബാധയോ അത്യാഹിതങ്ങളോ ഉണ്ടായാല്‍ ഞൊടിയില്‍ ഓടിയെത്തി ജീവന്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ രക്ഷാസേനക്കാവും.

Ads by Google
Advertisement
Thursday 12 Mar 2026 04.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW