Saturday, March 14, 2026 Last Updated 19 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.11 AM

'അടൂര്‍ നഗരം ശുചിത്വ നഗരം' ലക്ഷ്യം

uploads/news/2026/03/829606/3.jpg

അടൂര്‍: അടൂര്‍ നഗരം ശുചിത്വ നഗരം എന്ന ലക്ഷ്യവുമായി 2026-27 വര്‍ഷത്തെ അടൂര്‍ നഗരസഭാ ബജറ്റ്‌ വൈസ്‌ ചെയര്‍മാന്‍ ഡി. ശശികുമാര്‍ അവതരിപ്പിച്ചു. ഇതിനായി 1 കോടി 75 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി.
മാലിന്യ മുക്‌ത പട്ടണം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രധാന റോഡുകളിലും ഇടറോഡുകളിലും മാലിന്യ നിക്ഷേപ ബിന്നുകള്‍, ബോട്ടില്‍ ബൂത്തുകള്‍, ബയോ ബിന്നുകള്‍ കൂടാതെ പൊതുസ്‌ഥലങ്ങളില്‍ ആവിശ്യമായിടത്ത്‌ ഡയപ്പര്‍ ഡിസ്‌ട്രോയര്‍ യൂണിറ്റുകള്‍ സ്‌ഥാപിക്കുന്നതിനും നിലവിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ആധുനിക രീതിയിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകള്‍ എന്നിവ സ്‌ഥാപിക്കുന്നതിനും രാത്രികാല ശുചീകരണം നഗരത്തില്‍ സമ്പൂര്‍ണ്ണമായി നടപ്പാക്കുന്നതിനും നഗര ത്തിലെ എല്ലാ റോഡുകളുടേയും വശങ്ങളിലെ കാട്‌ വെട്ടി
തെളിക്കുന്നതിനുമായാണ്‌ തുക വകയിരുത്തിയിരിക്കുന്നത്‌. നെല്ലിമുട്ടിപ്പടിയില്‍ എം.സി റോഡിന്‌ സമീപമുള്ള സര്‍ക്കാര്‍ ഭൂമിയിലും പറക്കോട്‌ ജംഗ്‌ഷനിലും ആധുനീക രീതിയിലുള്ള വഴിയിട വിശ്രമകേന്ദ്രം നിര്‍മ്മിക്കുന്നതിന്‌ 30 ലക്ഷം രുപയും തെരുവ്‌ വിളക്കുകള്‍ പ്രവര്‍ത്തന സജ്‌ജമാക്കുന്നതിനും
അവയുടെ പരിപാലനവും സംരക്ഷണവും ഉറപ്പ്‌ വരുത്തുന്നതിനും പുതിയ തെരുവ്‌ വിളക്കുകള്‍ സ്‌ഥാപിക്കുന്നതിലേക്കുമായി 20 ലക്ഷം രൂപയും കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ശുദ്ധജല വിതരണത്തിന്‌ 10 ലക്ഷം രൂപയും രണ്ടാം വാര്‍ഡിലെ മുടങ്ങിക്കിടക്കുന്ന ജലവിതരണ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന്‌ മൂന്ന്‌ കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്‌.
നഗരത്തില്‍ അലഞ്ഞ്‌ തിരിഞ്ഞ്‌ നടക്കുന്ന തെരുവ്‌ നായകളെ പിടികൂടി വന്ധ്യംകരണം നടത്തുന്നതിനും പുനരധി സിപ്പിക്കുന്നതിനുമായി 5 ല ക്ഷം രൂപ വകയിരുത്തി.
കൈമലപ്പാറയില്‍ തെരുവ്‌ നായകള്‍ക്ക്‌ ഷെല്‍റ്റര്‍ ഹൗസ്‌ സ്‌ഥാപിക്കും. ഇതിനായി ഡി.പി.ആര്‍ തയ്യാറാക്കിയ ശേഷം ഇത്‌ സ്‌ഥാപിക്കും. അതി ദരിദ്രരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനും അതിഗുരുതര രോഗം ബാധിച്ച്‌ ജീവനോപാധിക്ക്‌ ബുദ്ധിമുട്ടു ന്നവര്‍ക്കും സൗജന്യ ഭക്ഷണ കിറ്റ്‌ വിതരണം ചെയ്യുന്നതിനായി 5 ലക്ഷം രൂപയും പാലിയേറ്റ്‌ കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 17 ലക്ഷം രൂപയും വകയിരുത്തി.
അഭ്യസ്‌ഥവിദ്യരായ യുവതീയുവാക്കള്‍ക്ക്‌ നൈപുണ്യവികസനം ഉറപ്പാകുന്നതിനായി 5 ലക്ഷം രൂപയും പട്ടികജാതി ക്ഷേമ പ്രവ ര്‍ത്തനം, അടിസ്‌ഥാന സൗകര്യ വികസനം, കോളനി പുനരുദ്ധാരണം എന്നിവ ലക്ഷ്യമാക്കി ഒരു കോടി രൂപയും ശിശുക്ഷേമ പ്രവര്‍ത്തനങ്ങ ള്‍ക്കും പോഷകാഹാര പദ്ധതിക്കുമായി 46 ലക്ഷം രൂപയും വയോജന കൂട്ടായ്‌മ സംഘടിപ്പിക്കുന്നതിനും നയ രൂപീകരണം നടപ്പിലാക്കുന്ന തിനുമായി രണ്ട്‌ ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി.
സാംസ്‌കാരിക സാമൂഹിക തൊഴില്‍പരമായ രംഗങ്ങളി ല്‍ പ്രയോജനം ചെയ്യുന്നതിന്‌ ഒരു കമ്യൂണിറ്റി റേഡിയോ സ്‌റ്റേഷന്‍ സ്‌ഥാപിക്കുന്നതിന്‌ പ്രാരംഭമായി അഞ്ച്‌ ലക്ഷം രൂപ വകയിരുത്തി.
തൊഴിലവസരങ്ങള്‍ മറ്റ്‌ അറിയിപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാകും സംപ്രേഷണം. ആധുനിക സൗകര്യങ്ങളുള്ള സ്‌കൂള്‍ കെട്ടിടങ്ങളും അങ്കണവാടികളും ഒരുക്കുന്നതിലേക്കായി ഒരു കോടി രൂപയും അംഗനവാടികള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സൗരോര്‍ജ പ്ലാന്റ്‌ സ്‌ഥാപിക്കുന്നതിനായി 50 ലക്ഷം രൂപയും ആധുനികകരീതിയില്‍ അടൂര്‍ ടൗണ്‍ ഹാള്‍ നിര്‍മ്മിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 10 ലക്ഷം രൂപയും പറക്കോട്‌ അനന്തരാമപുരം മാര്‍ക്കറ്റിനോട്‌ ചേര്‍ന്ന്‌ സ്‌ഥിതി ചെയ്യു ന്ന കുടുംബശ്രീ കഫെയുമാി സഹകരിച്ച്‌ റ്റേക്ക്‌ എവേ റെഡി റ്റു ഈറ്റ്‌ ഭക്ഷ്യവസ്‌തുക്കളുടെ വിപണന സ്‌റ്റാള്‍ സ്‌ഥാപിക്കുന്നതിന്‌ 5 ലക്ഷം രൂപയും നഗരസഭയുടെ ഉടസ്‌ഥതയിലുള്ള സ്‌ഥലത്ത്‌ വ്യവസായപാര്‍ക്കും സ്‌റ്റാര്‍ട്ടപ്പും സ്‌ഥാപിക്കാന്‍ 30 ലക്ഷവും വകയിരുത്തി.
പുതിയകാവില്‍ ചിറയ്‌ക്ക് സമീപമുള്ള നഗരസഭ സ്‌ഥലത്ത്‌ മള്‍ട്ടിപ്ലക്‌സ് ഷോ പ്പിംഗ്‌ കോംപ്ലക്‌സ് പണിയാന്‍ പ്രാരംഭ ചെലവിനായി 25 ലക്ഷവും നഗരസഭയുടെ തട്ട മാര്‍ക്കറ്റ്‌ പ്രവര്‍ത്തിക്കുന്ന സ്‌ഥലത്ത്‌ അന്തിച്ചന്ത സ്‌ഥാപിക്കാന്‍ 10 ലക്ഷവും പുതിയ കെട്ടിടത്തിലേക്ക്‌ നഗരസഭ ഓഫീസ്‌ മാറുമ്പോള്‍ നിലവിലെ കെട്ടിടം നവീകരിച്ച്‌ ഷീ ലോഡ്‌ജ് ആരംഭിക്കാ ന്‍ 25 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്‌.
നഗരസഭ പുതിയ ഓഫീസ്‌ കെട്ടിടവും പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാന്റിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന്‌ എട്ട്‌ കോടി രൂപയും നഗരസഭ സാംസ്‌കാരിക നിലയത്തിന്‌ ആവിശ്യമായ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന്‌ 10 ലക്ഷവും ക്രിമറ്റോറിയ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ബ്യൂട്ടിഫിക്കേഷനായും ചുറ്റുമതിലും നിര്‍മ്മിക്കാനായി 30 ലക്ഷം രൂപയും അടൂര്‍ ബൈപ്പാസിലും പറക്കോട്‌ ജംഗ്‌ഷനിലും ഇലക്‌ട്രിക്‌ ചാര്‍ജിംഗ്‌ സ്‌റ്റേഷന്‍ ആരംഭിക്കുന്നതിനായി 30 ലക്ഷം രൂപയുംവകയിരുത്തി.
നഗരസഭ ഏഴാം വാര്‍ഡില്‍ നരസഭാ വസ്‌തുവില്‍ ആയുര്‍വേദ ആശുപത്രി നിര്‍മ്മാണത്തിന്റെ പ്രാരംഭ ചിലവിനായി അഞ്ച്‌ ലക്ഷവും ജനറല്‍ ആശുപത്രിക്ക്‌ മരുന്ന്‌ വാങ്ങുന്നതിന്‌ 30 ലക്ഷം രൂപ യും കൃഷിക്ക്‌ ആവിശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 10 ലക്ഷവും പാമ്പേറ്റ്‌കുളം സാംസ്‌കാരിക നിലയത്തിന്‌ സമീപം വയോജനങ്ങള്‍ക്കായി ഹാപ്പിനസ്‌ പാര്‍ക്ക്‌ സ്‌ഥാപിക്കാന്‍ 10 ല ക്ഷവും ബഡ്‌സ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്‌, കലോത്സവം എന്നിവയ്‌ക്കായി 35 ലക്ഷവും പറക്കോട്‌ അനന്തരമപുരം മാര്‍ക്കറ്റിലെ കിഫ്‌ബി സഹായത്തോടെയുള്ള പുതിയ ഷോപ്പിംഗ്‌ കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ച്‌ മാറ്റാനും നിര്‍മ്മാണ സൗകര്യം ഒരുക്കുന്നതി നുമായി 20 ലക്ഷവും റോഡുകളുടെ നിര്‍മ്മാണം പുനരുദ്ധാരണം എന്നിവയ്‌ക്ക് 4 കോടി 52 ലക്ഷം രൂപയും വനിതകള്‍ക്ക്‌ സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിന്‌ 90 ലക്ഷം രൂപയും വീടുകളുടെ അറ്റകുറ്റപ്പണിക്ക്‌ 90 ലക്ഷം രൂപയും കൃഷിയ്‌ക്ക് 16 ലക്ഷവും മൃഗസംരക്ഷണ മേഖലയ്‌ക്ക് 54 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്‌.
807930961 രൂപ വരവും 726525514 രൂപ ചെലവും 81405447 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ്‌ വൈസ്‌ ചെയര്‍മാന്‍ ഡി. ശശികുമാര്‍ അവതരിപ്പിച്ചത്‌. നഗരസഭ ചെയര്‍പേഴ്‌സണ്‍ റീന ശമുവേല്‍ അധ്യക്ഷയായിരുന്നു.

Ads by Google
Advertisement
Wednesday 11 Mar 2026 11.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW