Saturday, March 14, 2026 Last Updated 41 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.11 AM

വിനോദ സഞ്ചാര പദ്ധതികള്‍ക്കും കാര്‍ഷിക മേഖലയക്കും മുന്‍ഗണന

uploads/news/2026/03/829604/1.jpg

കോഴഞ്ചേരി :ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ബ്ലോക്ക്‌ പരിധിയില്‍ ഉള്ള ടൂറിസം സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള കോയിപ്രം ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ ബജറ്റ്‌ വൈസ്‌ പ്രസിഡന്റ്‌നിര്‍മ്മല മാത്യൂസ്‌ അവതരിപ്പിച്ചു . പ്രസിഡണ്ട്‌ അഡ്വ.ടി.കെ. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
അരുവിക്കുഴി ടൂറിസം ,ഉള്ളൂര്‍ ചിറ നവീകരണം.തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ സേ്‌റ്റഡിയം നിര്‍മ്മാണംതുടങ്ങി കായികവും മാനസികവുമായ ഉന്നമനത്തിന്‌ ഉതകുന്ന പദ്ധതികള്‍ ബജറ്റ്‌ വിഭാവനം ചെയ്യുന്നു .11,38,97,543 രൂപ വരവും 10,50,33,500 രൂപ ചെലവും 88,64,043 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റില്‍ സേവന മേഖലയില്‍ 6,31,12,018 രൂപ വകയിരുത്തിയിട്ടുണ്ട്‌ .2026-27 സാമ്പത്തിക വര്‍ഷത്തില്‍ 300 ഭവനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ബജറ്റ്‌ ലക്ഷ്യമിടുന്നു . ജനറല്‍ പര്‍പ്പസ്‌ ഫണ്ട്‌- 96,12.000 ,വികസന ഫണ്ട്‌ - ജനറല്‍ - 3,30,24,000 ,വികസന ഫണ്ട്‌ - പട്ടികജാതി
- 1,34,24,000 ,വികസന ഫണ്ട്‌ - പട്ടികവര്‍ഗം- 2,91,000 ,മെയിന്റനന്‍സ്‌ ഫണ്ട്‌ - നോണ്‍ റോഡ്‌ - 39,47,000 ,ഗുണഭോക്‌ത്യ വിഹിതം ഇനത്തില്‍ - 54,41,100 പ്രാരംഭ ബാക്കി - 1,13,45,379 ഉള്‍പ്പടെ മറ്റ്‌ വിവിധ സ്രോതസ്സുകളില്‍ നിന്നും - 11,38,97,543 ഈ സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത വരവും സമഗ്ര നെല്‍കൃഷി വികസനത്തിന്‌ 13,50,000 - രൂപയും നെല്‍കൃഷി പ്രോത്സാഹനത്തിന്‌ 6,00,000 രൂപയും മഞ്ഞള്‍ ഗ്രാമത്തിന്‌ 6,00,000 രൂപയും സ്‌ഥിരം കൃഷി പ്രോത്സാഹനത്തിന്‌ 6,00,000 രൂപയും
ഉള്‍പ്പടെ കൃഷി അനുബന്ധ മേഖലയിലെ വിവിധ പ്രോജക്‌ടുകള്‍ക്കായി 56,16,670 രൂപയും പശുവളര്‍ത്തല്‍ ,. മിനി ഡയറി ഫാം ,ക്ഷീരകര്‍ഷകര്‍ക്ക്‌ പാല്‍ സബ്‌സിഡി ഉള്‍പ്പടെ മൃഗസംരക്ഷണം ,ക്ഷീര വികസനം മേഖലയില്‍ പ്രോജക്‌ടുകളിലായി 38,87,500 ,ഉള്‍പ്പടെ ഉത്‌പ്പാദന മേഖലയില്‍ 1,18,65,730 വിനിയോഗിക്കും.
ലൈഫ്‌ഭവന പദ്ധതി പട്ടികവര്‍ണ്മം വിഹിതംനല്‍കല്‍ 2 ,91,000,ലൈഫ്‌ഭവന പദ്ധതി എസ്‌. സി . പി 34,00,000, ലൈഫ്‌ഭവന പദ്ധതി ജനറല്‍ 17,00,000,അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്‌ജനം ബ്ലോക്ക്‌ വിഹിതം 5,00,000 ,ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്‌ ബ്ലോക്ക്‌ വിഹിതം15,00,000,ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക്‌ സൈഡ്‌ വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ 5,00,000,പള്ളിയോടങ്ങള്‍ക്ക്‌ഗ്രാന്റ്‌ 1,70,000,വിജ്‌ഞാന കേരളം വനിതകള്‍ക്ക്‌ നൈപുണ്യ പരിശീലനം 6,67,000,എസ്‌ .സി പഠനമുറി നിര്‍മ്മാണം 30,00,000 രൂപയും ഉള്‍പ്പെടെ സേവന മേഖലയില്‍ വിവിധ പ്രോജക്‌ടുകളിലായി 6,31,12,018 രൂപയും വകയിരുത്തിയിട്ടുണ്ട .

Ads by Google
Advertisement
Wednesday 11 Mar 2026 11.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW