-->
പന്തളം: കൊടുമണ്‍ ശ്രീചിത്തിരവിലാസം ഗവ എല്‍. പി സ്‌കൂള്‍ ഏര്‍പ്പെടുത്തിയ ശ്രീചിത്തിര തിരുനാള്‍ പുരസ്‌കാരം -2026 അതിവേഗചിത്രകാരന്‍ ചരിത്രഗവേഷകനുമായ ഡോ. ജിതേഷ്‌ജിക്ക് സമ്മാനിച്ചു.
വേഗവരയിലെ ലോകറെക്കോര്‍ഡ് ജേതാവ്, 366 ദിവസങ്ങളുടെയും 500 ലേറെ വര്‍ഷങ്ങളുടെയും പ്രസക്‌തിയും പ്രത്യേകതകളും ഓര്‍മ്മയില്‍ നിന്ന് ഉദ്ധരിക്കുന്ന ദ ഹിസ്‌റ്ററി മാന്‍ ഓഫ് ഇന്ത്യ ബഹുമതി ജേതാവ്, 200 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇന്‍സ്‌റ്റഗ്രാമില്‍ ലഭിച്ച ആദ്യമലയാളി, ഏഴ് ഏക്കറിലേറെ സ്‌ഥലത്ത് വനം നാട്ടുവളര്‍ത്തി സംരക്ഷിക്കുന്ന പരിസ്‌ഥിതിപ്രവര്‍ത്തകന്‍ എന്നീ നിലകളിലൊക്കെ ശ്രദ്ധേയനാണ് ഡോ. ജിതേഷ്‌ജി.
കൊടുമണ്‍ ചിത്തിരവിലാസം എല്‍. പി സ്‌കൂള്‍ എസ്. എം സി ചെയര്‍മാന്‍ സജു വടക്കേക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി. ഗീതാദേവി പുരസ്‌കാരസമര്‍പ്പണം നിര്‍വ്വഹിച്ചു. സിനിമാതാരം ഐശ്വര്യ രാജ്, സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ് ഷീബ ജേക്കബ്, സ്‌കൂള്‍ രക്ഷധികാരി എ .ജി ശ്രീകുമാര്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസി ലാല്‍ജി, അംബിക വിനയന്‍, എ. ഇ. ഒ സീമ ദാസ്, ജോയി കല്ലൂകാട്ടില്‍, എം.ഡി. മിനി, സിസ്‌റ്റര്‍ സ്വസ്‌തി, കെ. ലാലിക്കുട്ടി, കാര്‍ത്തിക് നായര്‍, വേദിത മനീഷ്, പ്രിയ സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.