Saturday, March 14, 2026 Last Updated 46 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.11 AM

നഗരസഭാ ബജറ്റ്‌: അബദ്ധപഞ്ചാംഗമെന്ന്‌ പ്രതിപക്ഷം

തിരുവല്ല: നഗരസഭാ കൗണ്‍സിലില്‍ അവതരിപ്പിച്ച ബജറ്റ്‌ അബദ്ധ പഞ്ചാംഗമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ അഡ്വ. ജനു മാത്യു.
ഇന്നലെ രാവിലെ 10.30 കൗണ്‍സില്‍ ഹാളില്‍ ആരംഭിച്ച ബജറ്റ്‌ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം 100 വര്‍ഷം പിന്നിട്ട നഗരസഭയ്‌ക്ക് വികസനത്തില്‍ ഒച്ചിന്റെ വേഗത പോലുമില്ലാത്തത്‌ വികസന കാഴ്‌ചപ്പാടോ ദീര്‍ഘവീക്ഷണമോ ഇല്ലാതെ പഴയ ബജറ്റ്‌ പുസ്‌തകം ഉദ്യോഗസ്‌ഥരെ കൊണ്ട്‌ പകര്‍ത്തി എഴുതി കൊണ്ടുവരുന്നത്‌ കൊണ്ടാണെന്ന്‌ അദ്ദേഹം പരിഹസിച്ചു. ഏറെ പ്രതീക്ഷയോടെ ഇരുന്ന നഗരവാസികള്‍ക്കാകെ നിരാശ നല്‍കുന്നതാണ്‌ പ്രഖ്യാപനങ്ങള്‍ നഗരസഭ സേ്‌റ്റഡിയത്തിന്‌ 21 കോടി വക കൊള്ളിച്ച ബജറ്റ്‌ ഈ തുക എവിടെ നിന്ന്‌ വന്നു എന്ന്‌ പറയുന്നില്ല. സംസ്‌ഥാന സര്‍ക്കാര്‍ സേ്‌റ്റഡിയം നവീകരിക്കാന്‍ 20 കോടി അനുവദിച്ചത്‌ നഗരസഭയുടെ കണക്കില്‍പ്പെടുത്തി ഗിമ്മിക്ക്‌ കാട്ടുകയാണന്ന്‌ പ്രതിപക്ഷം ആരോപിച്ചു. കര്‍മസമിതിയില്‍ വന്ന ചില നിര്‍ദ്ദേശം ഒരു ഗൃഹപാഠം പോലും നടത്താതെ ബജറ്റില്‍ കയറ്റി.
ഇതിലെ വരവും ചിലവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല .തിരുമൂലപുരത്ത്‌ ഷോപ്പിംഗ്‌ കോംപ്ലക്‌സ് നിര്‍മ്മാണം കുറച്ചുകാലമായി ബജറ്റില്‍ കിടന്ന്‌ കളിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ലന്ന്‌ ബി.ജെ.പിയിലെ രാധാകൃഷ്‌ണന്‍ വേണാട്ടും സുരേഷ്‌ കാവുംഭാഗവും പറഞ്ഞു തുക ചിലവഴിക്കുന്നതില്‍ മാറി മാറി വരുന്ന നഗരസഭ ഭരണസമിതികള്‍ കുറ്റകരമായ അനാസ്‌ഥ കാട്ടുകയാണെന്ന്‌ പ്രതിപക്ഷം ആരോപിച്ചു.കഴിഞ്ഞ വര്‌ഷം 14 ശതമാനമാണ്‌ ചിലവഴിക്കാന്‍ കഴിഞ്ഞത്‌ ഇത്‌ തിരുവല്ലയുടെ വികസനമുരടിപ്പിന്റെ നേര്‍ചിത്രമാണന്ന്‌ അവര്‍ പറഞ്ഞു കാര്‍ഷിക മേഖലക്കും ഭവന നിര്‍മ്മാണത്തിനും ഫണ്ട്‌ നിക്കിവക്കും വിനിയോഗിക്കാനോ അതിന്‌ വേണ്ട പ്രവര്‍ത്തന പദ്ധതികള്‍ കൊണ്ടുവരാന്‍ നഗരസഭക്ക്‌ കഴിവില്ലന്ന്‌ പലരും ആക്ഷേപം ഉന്നയിച്ചു നഗരസഭ സമീപമുള്ള പുലരി പാടശേഖരം കാലങ്ങളായി തരിശ്‌ കിടക്കെ കോടികള്‍ ബജറ്റില്‍ ഉറങ്ങുകയാണ്‌. എം.സി. അനീഷ്‌ കുമാര്‍, സതീഷ്‌ വിജയന്‍, താജ്‌, രമ്യ സന്തോഷ്‌ അഞ്‌ജു ബോബി, ദേവീ അശോകന്‍, റീന മാത്യൂസ്‌ ചാലക്കുഴി, സെലിന്‍ ഫിലിപ്പ്‌, ലാലി ജോണ്‍, സാറാമ്മ ഫ്രാന്‍സിസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചെയര്‍പഴ്‌സണ്‍ എസ്‌. ലേഖ, വൈസ്‌ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ്‌, ഡെപ്യൂട്ടി സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 11 Mar 2026 11.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW