-->
അടൂര്‍ : പറക്കോട് സ്വദേശിനിയായ പനയം തുണ്ടില്‍ വീട്ടില്‍ സലീന മക്കളായ അഫ്‌സല്‍ , ഫൈസല്‍ , എന്നിവരെ വീട്ടില്‍ കയറി സൈക്കിള്‍ ചെയിനും കമ്പി വടിയും മറ്റും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ രണ്ടാംപ്രതി അടൂര്‍ കോട്ടമുകള്‍ സ്വദേശി കാവിളയില്‍ വീട്ടില്‍ അഷ്‌ഹദ് (21) അടൂര്‍ പോലീസിന്റെ പിടിയിലായി. മാര്‍ച്ച് രണ്ടിന് രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. കേസിലെ ഒന്നാം പ്രതിയായ സാബിര്‍ ലഹരി മരുന്ന് കേസില്‍ പ്രതിയായത് സലീനയുടെ മകന്‍ വിവരം നല്‍കിയിട്ടാണ് എന്ന് ആരോപിച്ചായിരുന്നു അക്രമം. കേസ് രജിസ്‌റ്റര്‍ ചെയ്‌ത അടൂര്‍ പോലീസ് സാബിറിനെ നേരത്തെ അറസ്‌റ്റ് ചെയ്‌ത് റിമാന്‍ഡ് ചെയ്‌തിരുന്നു. രണ്ടാം പ്രതിയെ തുടര്‍ച്ചയായ അനേ്വഷണത്തിനുള്ളില്‍ കായംകുളം കെ.എസ്.ആര്‍ .ടി .സി ബസ്‌റ്റാന്‍ഡ് പരിസരത്തുനിന്നാണ് അറസ്‌റ്റ് ചെയ്‌തത്. ഇന്‍സ്‌പെക്‌ടര്‍ ശ്രീകുമാര്‍ , എസ്.ഐ മാരായ അനീഷ് അബ്രഹാം , ദീപു , എ.എസ്.ഐ അഭിലാഷ് , സി.പി.ഒ മാരായ ബൈജു , അര്‍ജുന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.