Saturday, March 14, 2026 Last Updated 7 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.11 AM

വാണിജ്യാവശ്യത്തിന്‌ ഗ്യാസില്ല, ഹോട്ടലുകള്‍ പ്രതിസന്ധിയില്‍

അടൂര്‍: വാണിജ്യ ആവശ്യശ്യത്തിനുള്ള വലിയ ഗ്യാസ്‌ സിലിണ്ടറുക ള്‍ കിട്ടാനില്ലാത്തത്‌ ഹോട്ടലു കളുടെ പ്രവര്‍ത്തനത്തെ പ്ര തികൂലമായി ബാധിക്കുന്നു.10 സിലിണ്ടര്‍ ആവിശ്യപ്പെട്ടപ്പോള്‍ ഇന്നലെ രണ്ട്‌ സിലിണ്ടര്‍ മാത്രമാണ്‌ ലഭിച്ചത്‌.ഇത്‌ മുലം കൂടുതല്‍ ഗ്യാസ്‌ ആവിശ്യമായി വരുന്ന ആഹാര വിഭവങ്ങള്‍ ഹോട്ടലു കാര്‍ ഒഴിവാക്കിയിരിക്കുക യാണ്‌. ഹോട്ടലുകളില്‍ കുറഞ്ഞ ത്‌ ഒരു ദിവസം അഞ്ച്‌ സിലിണ്ടര്‍ എങ്കിലും ആവശ്യമായി വരുന്നുണ്ട്‌. ഇപ്പോള്‍ ഗ്യാസ്‌ ഏജന്‍സികള്‍ നിയന്ത്രിച്ച്‌ നല്‌കുന്ന ചുരുക്കം ഗ്യാസ്‌ സിലിണ്ടറുകള്‍ കൊണ്ട്‌ ഓടിപ്പോകാനാകില്ലെന്ന്‌ ഹോട്ടല്‍ ഉടമകള്‍ പറയുന്നു.ഈ സ്‌ഥിതി തുടര്‍ന്നാല്‍ ഹോട്ടല്‍ മേഖലയാകെ പ്രതി സന്ധിയിലാകുകും. ഹോട്ടല്‍ ഭക്ഷണ ത്തിന്റെ വില വര്‍ദ്ധിക്കാന്‍ ഇടയാകും.ഒരു ഹോട്ടലി ല്‍ ഒരു മാസം 95 മുതല്‍ 100 ഗ്യാസ്‌ സിലിണ്ടറുകള്‍ വരെ ആവശ്യമായി വരുന്നുണ്ട്‌. ഗ്യാസ്‌ സിലിണ്ടറുകള്‍ ലഭി ക്കാതെ വന്നാല്‍ കടയടയ്‌ക്കുകയെ നിവര്‍ത്തിയുള്ളൂ വെന്ന്‌ ഹോട്ടല്‍ വ്യപാരികള്‍ പറയുന്നു.
യുദ്ധം നീണ്ടാല്‍ ഗ്യാസ്‌ സിലിണ്ടറുകളുടെ ലഭ്യത ഇല്ലാതെയാകും. ഇതോടെ വീടുകളില്‍ ലഭിക്കുന്ന ഗ്യാസ്‌ സിലിണ്ടറിനും ക്ഷാമത്തിന്‌ സാധ്യതയുണ്ട്‌.

Ads by Google
Advertisement
Wednesday 11 Mar 2026 11.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW