-->
തിരുവല്ല :തിരുമൂലപുരത്ത് എസ്. എന്‍. വി. ഹൈസ്‌ക്കൂളിന്റെയും, സെന്റ്.തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റയും, ബാലികാമഠം ഹയര്‍ സെക്കന്‍ററി സ്‌കൂളിന്റെയും സമീപത്ത് സ്‌ഥാപിച്ചിരിക്കുന്ന ബെവ് കോ ഔട്ട് ലെറ്റ് അവിടെ തുടരുന്നതു സംബന്ധിച്ച് തിരുവല്ല എം.എല്‍.എ. മൗനം വെടിയണമെന്നും, അടിയന്തരമായി മാറ്റി സ്‌ഥാപിക്കണമെന്നും യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ അഡ്വ.വര്‍ഗീസ് മാമ്മന്‍ ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌ഥാപനങ്ങളുടെ സമീപത്തായി ബെവ് കോ ഔട്ട് ലെറ്റ് സ്‌ഥാപിക്കുന്നതു വഴി സര്‍ക്കാര്‍ എന്തു സന്ദേശമാണ് നല്‌കുന്നതെന്ന് വ്യക്‌തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ്.തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുമൂലപുരത്ത് ബെവ് കോ ഔട്ട് ലെറ്റിനു മുമ്പില്‍ നടന്ന പ്രതിഷേധ സമരപരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ്. മണ്ഡലം കണ്‍വീനര്‍ ലാല്‍ നന്ദാവനം അദ്ധ്യക്ഷത വഹിച്ചു.പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എസ്.ലേഖ, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് പി.എം.അനീര്‍, കൗണ്‍സിലര്‍മാരായ ജേക്കബ് ജോര്‍ജ്‌ജ് മനയ്‌ക്കല്‍, റേയ്‌ച്ചല്‍, ലാലി ജോണ്‍ ആന്‍ഡ്രൂസ്, മുന്‍ വൈസ് ചെയര്‍മാന്‍ ജോസ് പഴയിടം, ബിജു അലക്‌സ് മാത്യു, കെ.പി.രഘുകുമാര്‍, വി.ആര്‍.രാജേഷ്, ശ്രീജിത്ത് മുത്തൂര്‍, രാജന്‍ തോമസ്, റെജി മണലില്‍, ബിജു കാഞ്ഞിരത്തുംമൂട്ടില്‍, ജോയി പരിയാരത്ത്, ടോണി കുര്യന്‍, എ.ഐ.വര്‍ഗീസ്, ജോര്‍ജ്‌ജ് ഉമ്മന്‍, കെ.സി.മാത്യു എന്നിവര്‍ പ്രസംഗിച്ചു.