Saturday, March 14, 2026 Last Updated 10 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.08 AM

ജോയിന്റ്‌ കൗണ്‍സില്‍ ജില്ലാ സമ്മേളനം പാലായില്‍ തുടങ്ങി

uploads/news/2026/03/829596/3.jpg

പാലാ: സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ജോയിന്റ്‌ കൗണ്‍സില്‍ ജില്ലാ വാര്‍ഷിക സമ്മേളനത്തിന്‌ പാലായില്‍ സാംസ്‌കാരിക സമ്മേളനത്തോടെ തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിലെ സാംസ്‌കാരിക സമ്മേളനം സി.പി.ഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ അംഗം സി.കെ ശശിധരന്‍ ഉദ്‌ഘാടനം ചെയ്‌തു. ജോയിന്റ്‌ കൗണ്‍സില്‍ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഇ.എ നിയാസ്‌ അധ്യക്ഷത വഹിച്ചു.
യുവകലാ സാഹിതി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജിതേഷ്‌ കണ്ണപുരം മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ജോയിന്റ്‌ സെക്രട്ടറി എ.സി രാജേഷ്‌, സി.പി.ഐ ജില്ലാ ട്രഷറര്‍ ബാബു കെ. ജോര്‍ജ്‌, ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗം എം.ജി ശേഖരന്‍ ജെ.സി.എസ്‌.എസ്‌.ഒ സംസ്‌ഥാന സെക്രട്ടെറിയേറ്റ്‌ അംഗം എസ്‌.പി സുമോദ്‌, കെ ജി ഒ എഫ്‌ സംസ്‌ഥാന സെക്രട്ടറി കെ ബി ബിജുക്കുട്ടി, എകെഎസ്‌റ്റിയു ജില്ല സെക്രട്ടറി വി എസ്‌ ജോഷി, ജോയിന്റ്‌ കൗണ്‍സില്‍ സംസ്‌ഥാന കൗണ്‍സില്‍ അംഗം ഏ ജെ അച്ചന്‍കുഞ്ഞ്‌, വനിതാ കമ്മറ്റി സെക്രട്ടറി ഏലിയാമ്മ ജോസഫ്‌, നസീബ്‌ മോന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന്‌ രാവിലെ 10 ന്‌ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി .കെ സന്തോഷ്‌കുമാര്‍ ഉദ്‌ഘാടനം ചെയ്യും.

Ads by Google
Advertisement
Wednesday 11 Mar 2026 11.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW