-->
വൈക്കം: വരുന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മത്സരിക്കുന്നതു കേരളത്തിന്റെ ഭരണം പിടിച്ചെടുക്കുന്നതിനാണെന്നു ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എന്‍.ഡി.എ.യുടെ നേതൃത്വത്തില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്ന് എത്തിയ നേതാക്കളെയും പ്രവര്‍ത്തകരെയും സ്വീകരിക്കുന്ന ചടങ്ങ് ബോട്ട് ജെട്ടി മൈതാനിയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്‌കരിക്കുക എന്ന വിശ്വാസത്തിലാണു കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിലെ ജനങ്ങള്‍ ഇരു മുന്നണികളെയും മാറിമാറി തെരഞ്ഞെടുത്തത്.
എന്നാല്‍, കേരള സംസ്‌ഥാനം രൂപീകൃതമാകുന്നതിനു മുമ്പു കേരളം അഭിമുഖീകരിച്ച അതെ പ്രശ്‌നങ്ങള്‍ തന്നെയാണ് ഇന്നും കേരളം നേരിടുന്നത്. ശബരിമലയിലെ അഴിമതിയും കൊള്ളയും അടക്കം സംസ്‌ഥാനത്തെ ദ്രോഹിക്കുന്ന ഭരണത്തെ കണ്ടും മടുത്തതിനാലാണു ജനങ്ങള്‍ ഈ ഭരണം മാറണം എന്നു ചിന്തിക്കുന്നത്. 2014 മുമ്പുള്ള ഭാരതത്തിന്റെ അവസ്‌ഥ എന്താണു സമ്പൂര്‍ണമായ അഴിമതി
തൊഴിലില്ലായ്‌മ വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടിയ സാഹചര്യമായിരുന്നു നരേന്ദ്രമോഡി അധികാരത്തില്‍ വന്നതോടുകൂടിപത്തു വര്‍ഷത്തെ ഭരണത്തിനുശേഷം നമ്മള്‍ നോക്കുമ്പോള്‍ ഭാരതത്തിലെ സാഹചര്യം മാറിയിരിക്കുകയാണ് 27 സംസ്‌ഥാനത്തും 8 കേന്ദ്ര ഭരണ പ്രദേശത്തും ഒരു മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന സി.പി.എമ്മും കോണ്‍ഗ്രസും കേരളത്തില്‍ മാത്രം നാടകം കളിക്കുകയാന്നെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും സി.പി.എമ്മും രണ്ടല്ല അവര്‍ ഒന്നാണു കേരളത്തില്‍ വികസനം ഉണ്ടാകണമെങ്കില്‍ വൈക്കത്ത് വികസനം ഉണ്ടാകണമെങ്കില്‍ ദേശീയ ജനാധിപത്യ സഖ്യം അധികാരത്തില്‍ വന്നേ മതിയാകൂ. വികസിത കേരളം സാധ്യമാകണം. അഴിമതിയും, ശബരിമല കൊള്ള പോലെ നടത്തുന്ന സിപിഎം,കോണ്‍ഗ്രസ് ഭരണമല്ല നമുക്കു വേണ്ടത്. വികസിത കേരളം സാധ്യമാകണമെങ്കില്‍ ജമാ ജമാഅത്തെ ഇസ്ലാമിയെ പോലെ മതരാഷ്‌്രട വാദികളുടെ നിയന്ത്രണത്തിനുള്ള ഒരു ഭരണമല്ല വേണ്ടത്. പുതിയ ഭാവി സൃഷ്‌ടിക്കാന്‍ എന്‍.ഡി.എയ്‌ക്കു പിന്തുണ നല്‍കണമെന്നും. എന്‍.ഡി.എ സ്‌ഥാനാര്‍ഥിക്കു വോട്ടു ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ചടങ്ങില്‍ ബി.ജെ.പി. വൈക്കം മണ്ഡലം പ്രസിഡന്റ് എം.കെ. മഹേഷ് അധ്യക്ഷത വഹിച്ചു. എന്‍.ഡി.എ നേതാക്കളായ
എന്‍. ഹരി ,ലിജിന്‍ ലാല്‍, എന്‍.പി. സെന്‍, കെ.അജിത്ത് റെജി ലൂകോസ്, സുമേഷ് കൊല്ലേരി, ശകുന്തള എസ്. കുന്താര്‍, മത്തായി തോമസ് , ശിവപ്രസാദ് ഇരവിമംഗലം , എന്‍.കെ. ശശികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.