Saturday, March 14, 2026 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.08 AM

തെള്ളകത്ത്‌ പത്ത്‌ ഏക്കര്‍ തരിശുപാടശേഖരത്തില്‍ തീപിടിത്തം

uploads/news/2026/03/829593/4.jpg

ഏറ്റുമാനൂര്‍: തെള്ളകത്ത്‌ പത്ത്‌ ഏക്കര്‍ തരിശുപാടശേഖരത്തില്‍ തീപിടുത്തം. കപ്പ വാഴ തുടങ്ങിയ കൃഷികള്‍ കത്തി നശിച്ചു. ശക്‌തമായ കാറ്റില്‍ തീ ആളിക്കത്തിയതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. ഇന്നലെ ഉച്ചയ്‌ക്ക് 12.30തോടെ ഏറ്റുമാനൂര്‍ നഗരസഭ 22 ാം വാര്‍ഡില്‍ തെള്ളകം കറുത്തേടം പാടശേഖരത്തില്‍ ആണു തീപിടുത്തം ഉണ്ടായത്‌.അഗ്നിശമനസേനയും, കര്‍ഷകരും ചേര്‍ന്നുമൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന്‍ ഒടുവിലാണു തീ അണച്ചത്‌.
കോട്ടയത്തു നിന്നും അഗ്നിശമനസേനയുടെ മൂന്നു യൂണിറ്റ്‌ എത്തിയാണു തീ അണച്ചതു വഴിയില്ലാത്തതിനാല്‍ അഗ്നി രക്ഷാസേനയുടെ വാഹനം പാടത്തേക്ക്‌ ഇറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു ചെറിയ വാഹനം എത്തിച്ച തീ പടരാനുള്ള സാധ്യത തടഞ്ഞു.
തുടര്‍ന്നു നഗരസഭാ അധ്യക്ഷന്‍ ടോമി പുളിമാന്‍ തുണ്ടത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകരും പ്രദേശവാസികളും ചേര്‍ന്ന വെള്ളം കോരി ഒഴിച്ചും തീ തല്ലി കെടുത്തിയും അഗ്നി രക്ഷാസേനയോടൊപ്പം ചേര്‍ന്നു.
തെള്ളകം മയിലാക്കുന്നു വീട്ടില്‍ വിന്‍സന്റ്‌ നട്ട 60 ചുവടു കപ്പയാണ്‌ അഗ്നിക്ക്‌ ഇരയായത്‌. അഗ്നിബാധ ഉണ്ടായ പാടത്തിന്റെ അക്കരെ ഭാഗത്തു പേരൂര്‍ പാടശേഖരമാണ്‌. ഇവിടെ 35 ഏക്കറില്‍ വിളവെടുക്കാന്‍ പാകമായ നെല്‍കൃഷിയാണ്‌ ഉണ്ടായിരുന്നത്‌. ഇങ്ങോട്ടു തീ പടരാതിരിക്കാനുള്ള ശ്രമമാണ്‌ അഗ്നിരക്ഷാസേന ആദ്യം നടത്തിയത്‌. ഇതു വിജയിച്ചതോടെ വലിയ ആശങ്ക ഒഴിഞ്ഞു.

Ads by Google
Advertisement
Wednesday 11 Mar 2026 11.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW