Saturday, March 14, 2026 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.08 AM

ലൈംഗിക അതിക്രമം: പ്രതിക്ക്‌ 15 വര്‍ഷം കഠിനതടവ്‌

ഈരാറ്റുപേട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട്‌ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക്‌ 15 വര്‍ഷം കഠിനതടവും 5,5000 രൂപ പിഴയും. അയര്‍ക്കുന്നം വില്ലേജ്‌ അമയന്നൂര്‍ കരയില്‍ തു ണ്ടില്‍പ്പടി ഭാഗത്തു പുളിയായിക്കുന്നേല്‍ വീട്ടില്‍
കൊച്ചുമോന്‍ ഗോപാലന്‍ (32)നെ ആണ്‌ ഈരാറ്റുപേട്ട ഫാസ്‌റ്റ് ട്രാക്ക്‌ സ്‌പെഷല്‍ കോടതി (പോക്‌സോ) ജഡ്‌ജ് റോഷന്‍ തോമസ്‌ ശിക്ഷ വിധിച്ചു പ്രതി പിഴ അടച്ചാല്‍ 50,000/ രൂപ അതിജീവിതക്കു നല്‍കുന്നതിനും, ഉത്തരവായിട്ടുണ്ട്‌.
ഭാരതിയ ന്യായ സംഹിതയിലെയും പോക്‌സോനിയമത്തിലെയും, വിവിധ വകുപ്പുകള്‍ പ്രകാരമാണു ശിക്ഷ വിധിച്ചത്‌.
2024 സെ്‌പറ്റംബര്‍ 10നും നവംബര്‍ 12നുമാണു കേസിന്‌ ആസ്‌പദമായ സംഭവം നടന്നത്‌.
പാലാ പോലീസ്‌ സേ്‌റ്റഷന്‍ എസ്‌.എച്ച്‌.ഒ ആയിരുന്ന അനൂപ്‌ ജോസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ എസ്‌.ഐ സജു. ടി. ലൂക്കോസ്‌ പ്രതിയെ അറസ്‌റ്റു ചെയ്‌തു അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയുടെ പേരില്‍ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 23 സാക്ഷികളെ വിസ്‌തരിക്കുകയും 18 പ്രമാണങ്ങള്‍ ഹാജരാക്കുകയും ചെയ്‌ത കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യുട്ടര്‍ അഡ്വ. ജോസ്‌ മാത്യു തയ്യില്‍ ഹാജരായി.

Ads by Google
Advertisement
Wednesday 11 Mar 2026 11.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW