-->
ചങ്ങനാശേരി: ചങ്ങനാശേരി ജോബ് മൈക്കിള്‍ എം.എല്‍.എ നിയോജക മണ്ഡലത്തിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ വികസന രേഖ കേരളത്തിന്റെ മന്ത്രി വി.എന്‍ വാസവന്‍ ഹാജി മുസമ്മില്‍ഷാക്ക് നല്‍കി പ്രകാശനം ചെയ്‌തു.
മണ്ഡലത്തിലാകമാനം ഏകദേശം ആയിരം കോടി രൂപയ്‌ക്ക് മുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ എം.എല്‍.എ വിവിധ മേഖലകളില്‍ ചെയ്‌ത പ്രവര്‍ത്തനങ്ങളാണു വികസന രേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം കൃത്യതയോടെ ചെയ്‌തു എന്നതിന്റെ തെളിവാണു വികസന രേഖ ഇറക്കാന്‍ എംഎല്‍എക്ക് ആത്മവിശ്വാസം നല്‍കിയതെന്നു മന്ത്രി.
മുന്‍ കുറിച്ചി പഞ്ചായത്ത് പ്രസിഡന്‍റ് സുഗതന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലാലിച്ചന്‍ കുന്നിപറമ്പില്‍, കെസി ജോസഫ്, മാത്യൂസ് ജോര്‍ജ്, കൃഷ്‌ണകുമാരി രാജശേഖരന്‍, അഡ്വ. മാധവന്‍ പിള്ള, ജോണ്‍സണ്‍ പ്ലാന്തോട്ടം, ചങ്ങനാശേരി മണ്ഡലത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.