Wednesday, March 11, 2026 Last Updated 24 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.08 AM

മൂന്നാറില്‍ വൈലറ്റ്‌ വസന്തം തീര്‍ത്ത്‌ ജക്രാന്ത മരങ്ങള്‍

uploads/news/2026/03/829584/1.jpg

മൂന്നാര്‍: മഞ്ഞുമൂടിയ മലനിരകള്‍ക്കിടയില്‍ വൈലറ്റ്‌ കാന്തി വിരിക്കുന്ന ജക്രാന്ത മരങ്ങള്‍ വസന്തകാലത്ത്‌ മൂന്നാറിന്‌ വര്‍ണനാതീതമായ സൗന്ദര്യം നല്‍കുന്നു.
നനുത്ത മഞ്ഞിന്റെ കുളിരും പരന്നുകിടക്കുന്ന തേയിലച്ചെടികളുടെ വശ്യഭംഗിയും മാത്രമല്ല ജക്രാന്ത പുഷ്‌പങ്ങള്‍ വിരിയിക്കുന്ന വസന്തകാലവും മൂന്നാറിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക്‌ പിന്നെയും പിന്നെയും കാണുവാന്‍ ബാക്കി വയ്‌ക്കുന്ന മനോഹര കാഴ്‌ചയാണ്‌. മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ കൊളോണിയല്‍ ഭരണകാലത്ത്‌ യൂറോപ്യന്‍മാരാണ്‌ പാതയോരങ്ങളിലും ബം?ാവുകളുടെ പരിസരത്തും ജാക്രാന്ത മരങ്ങള്‍ വച്ചുപിടിപ്പിച്ചത്‌.
ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ വരണ്ടുണങ്ങുന്ന പ്രകൃതിക്ക്‌ വസന്തത്തിന്റെ നനവ്‌ നല്‍കിയാണ്‌ ജക്രാന്ത മരങ്ങള്‍ പൂവിടാറ്‌.
അതേസമയം ദേശിയപാത നവീകരണത്തിന്റെ ഭാഗമായി പള്ളിവാസല്‍ ഭാഗത്തെ ജക്രാന്ത മരങ്ങള്‍ മുറിച്ചുനീക്കാനുള്ള സാധ്യത മുമ്പില്‍ കണ്ട്‌ ജക്രാന്ത മരങ്ങള്‍ സംരക്ഷിച്ച്‌ റോഡ്‌ നവീകരണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു.
ലാറ്റിന്‍ അമേരിക്കയിലേയും കരീബിയന്‍ പ്രദേശങ്ങളിലേയും ഉഷ്‌ണ മേഖലാ ഉപോഷ്‌ണമേഖലാ പ്രദേശങ്ങളില്‍നിന്നുള്ള ബിഗ്‌നോണിയേസി കുടുംബത്തിലെ 49 ഇനം പൂച്ചെടികളുടെ ഒരു ജനുസില്‍പ്പെട്ടതാണ്‌ ജക്രാന്ത.
അമേരിക്കക്കാരിയായ ജക്രാന്തക്ക്‌ നീലവാകയെന്നും വിളിപ്പേരുണ്ട്‌.

Ads by Google
Advertisement
Wednesday 11 Mar 2026 11.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW