Wednesday, March 11, 2026 Last Updated 23 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.07 AM

'അവധിക്കാലത്ത്‌ കുഞ്ഞുങ്ങള്‍ക്ക്‌ സ്‌നേഹക്കൂടൊരുക്കാം' അപേക്ഷ ക്ഷണിച്ചു

തൊടുപുഴ: അവധിക്കാല ഫോസ്‌റ്റര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി ശിശു സംരക്ഷ ണ സ്‌ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികളെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചു സംരക്ഷിക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന്‌ അപേക്ഷ ക്ഷണിച്ചു.
വിവിധ കാരണങ്ങളാല്‍ സ്വന്തം രക്ഷിതാക്കളുടെ കൂടെ താമസിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക്‌ മധ്യവേനല്‍ അവധിക്കാലത്ത്‌ ഭവനാന്തരീക്ഷത്തില്‍ താമസിക്കുന്നതിനുളള അവസരം ഒരുക്കലാണ്‌ ഫോസ്‌റ്റര്‍ കെയര്‍ പദ്ധതി ലക്ഷ്യമിടുന്നത്‌. വനിതാ ശിശു വികസന വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്‌, ഇടുക്കി ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി എന്നിവ മുഖേനയാണ്‌ അവധിക്കാല ഫോസ്‌റ്റര്‍ കെയര്‍ പദ്ധതി നടപ്പാക്കുന്നത്‌.
ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ 30 വരെ അപേക്ഷിക്കാം. ഇടുക്കി ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്‌ഥാപനങ്ങളില്‍ നിന്നുള്ള ആറുമുതല്‍ പതിനെട്ടുവരെ പ്രായമുള്ള കുട്ടികളെ മധ്യവേനല്‍ അവധിക്കാലത്ത്‌ തങ്ങളുടെ ഭവനത്തില്‍ താമസിപ്പിച്ച്‌ നല്ലൊരു കുടുംബാനുഭവം ലഭ്യമാക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം.
അവധിക്കാലത്ത്‌ കുട്ടികള്‍ക്ക്‌ കുടുംബാന്തരീക്ഷം ഒരുക്കി കുട്ടികളെ സംരക്ഷിക്കുന്നതിന്‌ താല്‍പര്യമുള്ള ദമ്പതികള്‍ക്ക്‌ പദ്ധതിയിലേക്ക്‌ അപേക്ഷിക്കാം. ഒന്നിലധികം കുട്ടികളെ സംരക്ഷിക്കാന്‍ സന്നദ്ധരായ രക്ഷിതാക്കള്‍ക്ക്‌ മുന്‍ഗണന.
അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്‌, പൈനാവ്‌ പി.ഒ, പൈനാവ്‌ - 685603 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 6282406053, 9744167198.

Ads by Google
Advertisement
Wednesday 11 Mar 2026 11.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW