-->
കുമളി: ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്ന ഇടമാണ് പീരുമേട്ടിലെ തോട്ടം മേഖലയെന്ന് ബി.ജെ.പി. സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വര്‍ഗീസ്. ഇടതുമുന്നണി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമളി വില്ലേജ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍
പാര്‍ക്കുന്ന ലയങ്ങള്‍ അപകടാവസ്‌ഥയിലാണ്. തൊഴിലാളികളുടെ ദുരിത ജീവിതത്തിന് പരിഹാരം കാണാന്‍ മാറിമാറി വരുന്ന എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ക്ക് കഴിഞ്ഞിട്ടില്ല. അടഞ്ഞ് കിടക്കുന്ന തോട്ടങ്ങള്‍ തുറക്കുവാന്‍ നടപടി യില്ല. കാര്‍ഷിക മേഖലയില്‍ വന്യജീവി അക്രമണം വ്യാപിക്കുന്നു. ടൂറിസം വികസനത്തിന് അനന്തസാധ്യതയുള്ള പീരുമേട്ടില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ള തെന്നും വി.സി വര്‍ഗീസ് പറഞ്ഞു.
പീരുമേട് നിയോജക മണ്ഡലം ഇന്‍ ചാര്‍ജ് സി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ച പ്രതിഷേധ മാര്‍ച്ച് സംസ്‌ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രതിഷേധ മാര്‍ച്ച് വില്ലേജ് ഓഫീസിന് സമീപം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ വഴിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. കെ. കുമാര്‍, രതീഷ് വരകുമല, എ.വി. മുരളി, അഡ്വ. സ്‌റ്റീഫന്‍ ഐസക്, അഡ്വ. ഷൈന്‍ വര്‍ഗീസ്, അമ്പിളി രാജന്‍, എസ്. അയ്യപ്പദാസ്, കെ.ഡി. അനീഷ്, സോണി ഇളപ്പുങ്കല്‍, സനോജ് സരസര്‍, വിനോജ് കുമാര്‍, വിജയകുമാര്‍, അംമ്പിയില്‍ മുരുകന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ശക്‌തി പ്രകടനം കൂടിയായിരുന്നു ബി.ജെ.പിയുടെ പ്രതിഷേധ മാര്‍ച്ച്.