Wednesday, March 11, 2026 Last Updated 23 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.07 AM

പീരുമേട്ടില്‍ എല്‍.ഡി.എഫ്‌. നീക്കം തകൃതി; കളം അറിഞ്ഞ്‌ യു.ഡി.എഫും ബി.ജെ.പിയും

കുമളി: പീരുമേട്‌ നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ.്‌ സ്‌ഥാനാര്‍ഥിയായി സി.പി.ഐ. ജില്ലാ സെക്രട്ടറി സലിംകുമാര്‍ മത്സരിക്കുമെന്ന്‌ ഉറപ്പായ സാഹചര്യത്തില്‍ യു.ഡി.എഫ്‌, ബി.ജെ.പി. മുന്നണി സ്‌ഥാനാര്‍ഥികള്‍ ആരായിരിക്കുമെന്നതാണ്‌ ഇനി അറിയാനുള്ളത്‌.
ഇരുമുന്നണികളുടെയും സ്‌ഥാനാര്‍ഥി പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാകുമെന്നാണ്‌ സൂചന. രണ്ട്‌ പതിറ്റാണ്ടായി എല്‍.ഡി.എഫ്‌ കുത്തകയാക്കി യിരിക്കുന്ന പീരുമേട്‌ നിയമസഭ മണ്ഡലം പിടിച്ചെടുക്കാന്‍ ശക്‌തരായ എതിരാളികളെ കളത്തിലിറക്കാനുള്ള ശ്രമത്തിലാണ്‌ യു.ഡി.എഫും ബി.ജെ.പിയും.
സലീംകുമാറാണ്‌ സ്‌ഥാനാര്‍ഥിയെന്ന്‌ ഉറപ്പായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപനം ഉണ്ടായാലുടന്‍ പ്രചരണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്‌ എല്‍.ഡി.എഫ്‌. നേതൃത്വം.
കളം അറിഞ്ഞ്‌ കളിക്കാന്‍ തക്ക സ്‌ഥാനാര്‍ഥികളെ കളത്തിലിറക്കാനാണ്‌ മുന്നണികളുടെ നീക്കം. സ്‌ഥാനാര്‍ഥികള്‍ ആരൊക്കെയായിരിക്കുമെന്ന്‌ ഉറ്റു നോക്കുകയാണ്‌ തോട്ടം, കാര്‍ഷിക മേഖല ഉള്‍പ്പെട്ട പീരുമേട്‌ മണ്ഡലത്തിലെ വോട്ടര്‍മാര്‍.
സ്‌ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ പരിചിതരെങ്കില്‍ പ്രചാരണം എളുപ്പ മാണെന്നാണ്‌ ഇരുമുന്നണികളുടെയും വിലയിരുത്തല്‍. അതുകെണ്ടുതന്നെ പീരുമേട്‌ മണ്ഡലത്തില്‍ നിന്നുള്ളവരെ സ്‌ഥാനാര്‍ഥിയാക്കുന്നതിനോടാണ്‌ മുന്നണി പ്രവര്‍ത്തകര്‍ക്കും താല്‍പ്പര്യം.
ഇരുമുന്നണികളുടെയും സ്‌ഥാനാര്‍ഥികളുടെ പേരുവിവരങ്ങള്‍ അടങ്ങിയ മണ്ഡലം ജില്ലാ തല പട്ടിക ഇതിനോടകം ഉന്നതാധികാര സമിതികള്‍ വിലയിരുത്തി കഴിഞ്ഞതായാണ്‌ സൂചന. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളായി തുടക്കത്തില്‍ നാല്‌ പേരുകളാണ്‌ കേട്ടിരുന്നതെങ്കില്‍ അഡ്വ. സിറിയക്‌ തോമസ്‌, റോയി കെ. പൗലോസ്‌ എന്നീ പേരുകളാണ്‌ ഇപ്പോള്‍ പരിഗണനയിലുള്ളതെന്നാണ്‌ അറിയുന്നത്‌.
മണ്ഡലത്തില്‍ത്തന്നെയുള്ളവര്‍ സ്‌ഥാനാര്‍ഥി യാകണമെന്ന്‌ പ്രവര്‍ത്തകരില്‍ നിന്ന്‌ സമ്മര്‍ദ്ദമുണ്ടായാല്‍ ഹൈറേഞ്ച്‌ പ്ലാന്റേഷന്‍ എംപ്ലോയിസ്‌ യൂണിയന്‍ പ്രസിഡന്റ്‌ സിറിയക്‌ തോമസിനായിരിക്കും മുന്‍ഗണന.
അഡ്വ. റോയി കെ. പൗലോസ്‌ മുന്‍ ഡി.സി.സി. പ്രസിഡന്റാണന്ന പരിഗണനയുമുണ്ട്‌. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ നിസാരമായ വോട്ടുകള്‍ക്ക്‌ പരാജയപ്പെട്ട തിലുള്ള സഹതാപ തരംഗം മണ്ഡലത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്‌ സിറിയക്‌ തോമസിന്‌ അനുകൂലമായേക്കുമെന്ന്‌ ഒരു വിഭാഗം പറയുന്നു.
വി.ഡി. സതീശന്‍ നയിച്ച വികസന ജാഥയ്‌ക്ക് കുമളിയില്‍ നല്‍കിയ സ്വികരണ യോഗത്തില്‍ സിറിയക്‌ തോമസിനെ സ്വാഗതപ്രസംഗത്തിന്‌ ക്ഷണിച്ചപ്പോഴുണ്ടായ കരഘോഷം സ്‌ഥാനാര്‍ഥിത്വത്തിനോടുള്ള പിന്തുണയായിട്ടാണ്‌ പ്രവര്‍ത്തകര്‍ പറയുന്നത്‌.
എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും വെട്ടി പീരുമേട്‌ മണ്ഡലം പിടിച്ചെടുക്കാന്‍ ബി.ജെ.പി.യും കരുതലോടെയാണ്‌ നീങ്ങുന്നത്‌. അടുത്ത കാലത്തായി പീരുമേട്‌ നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി.ക്ക്‌ വാര്‍ഡ്‌ തലം മുതല്‍ വേരോട്ടമാ യിട്ടുണ്ടെന്നാണ്‌ അവരുടെ അവകാശ വാദം.
ഈ അവസരം മുതലാക്കി ഇരു മുന്നണികളോടും കട്ടയ്‌ക്ക് പൊരുതാന്‍ മികവുറ്റ സ്‌ഥാനാര്‍ഥിയെ കണ്ടെത്താനാണ്‌ ബി.ജെ.പി. നേതൃത്വവും ശ്രമിക്കുന്നത്‌. സൗത്ത്‌ ജില്ലാ പ്രസിഡന്റ്‌ വി.സി. വര്‍ഗിസ്‌, ജില്ലാ സെക്രട്ടറി മുരളിധരന്‍, നിയോജക മണ്ഡലം പ്രസിഡന്റ്‌ സന്തോഷ്‌ കുമാര്‍ എന്നീ പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ട്‌. ന്യൂനപക്ഷ സമുദായത്തില്‍ നിന്ന്‌ സ്‌ഥാനാര്‍ഥിയെ നിശ്‌ചയിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

Ads by Google
Advertisement
Wednesday 11 Mar 2026 11.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW