Wednesday, March 11, 2026 Last Updated 23 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.07 AM

കാഞ്ചിയാര്‍ പാലാക്കടയില്‍ ഫെന്‍സിങ്‌ പ്രവര്‍ത്തിച്ചുതുടങ്ങി

കട്ടപ്പന: കാഞ്ചിയാര്‍ പഞ്ചായത്തിലെ അഞ്ചുരുളി വനാതിര്‍ത്തിയില്‍ അയ്യപ്പന്‍കോവില്‍ റെയ്‌ഞ്ച് ഓഫീസും പി.ആര്‍.ടി അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന്‌ പാലാക്കട പുതിയപാലം ഭാഗത്ത്‌ സൗരോര്‍ജവേലി സ്‌ഥാപിച്ചു. മുമ്പ്‌ മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമായിരുന്നു. ആന അടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങി കൃഷി ദേഹണ്ഡങ്ങള്‍ അടക്കം നശിപ്പിക്കുകയും പ്രദേശവാസികളുടെ സൈ്വര്യജീവിതത്തിന്‌ ഭീക്ഷണി സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു.
തുടര്‍ന്നാണ്‌ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ വനംവകുപ്പും നാട്ടുകാരും ചേര്‍ന്നൊരു സംയുക്‌ത പദ്ധതി നടപ്പിലാക്കിയത്‌. പുതിയപാലം മുതല്‍ ഫാക്‌ടറിപ്പടി വരെ അര കിലോമീറ്റര്‍ ദൂരത്തിലാണ്‌ സൗരോര്‍ജ വേലി സ്‌ഥാപിച്ചത്‌. 500 മീറ്റര്‍ സൗരോര്‍ജ വേലി ടെന്‍ഡര്‍ നല്‍കിയുള്ള നിര്‍മാണ ചിലവ്‌ ഒന്നര ലക്ഷത്തോളം രൂപ വരും. എന്നാല്‍ വിവിധങ്ങളായ വനം വകുപ്പ്‌ ഓഫീസുകളുമായി ബന്ധപ്പെട്ട്‌ അവിടെനിന്നും പഴയതും ഉപയോഗപ്രദവുമായ സാമഗ്രികള്‍ എത്തിച്ചും ബാറ്ററി മറ്റ്‌ സാമഗ്രികള്‍ എന്നിവ മാത്രം പുതിയത്‌ വാങ്ങിയും ആണ്‌ പദ്ധതി നടപ്പിലാക്കിയത്‌. ഇതോടെ 12000 രൂപ മാത്രമാണ്‌ പദ്ധതിക്ക്‌ ചിലവായത്‌.
ഒന്‍പത്‌ മാസം കൊണ്ടാണ്‌ നിര്‍മാണം പൂര്‍ത്തീകരിച്ചത്‌. ഉദ്യോഗസ്‌ഥര്‍ക്ക്‌ ഫെന്‍സിങ്‌ നിര്‍മാണത്തെ പറ്റിയുള്ള കൃത്യമായ പരിശീലനമടക്കം നല്‍കിയ ശേഷമാണ്‌ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചതും.
പലപ്പോഴും ഉദ്യോഗസ്‌ഥര്‍ ജോലിക്ക്‌ ശേഷമുള്ള ഒഴിവുസമയം വരെ സോളാര്‍ വേലിക്കായി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു. ഒന്നാം ഘട്ടമെന്നോണമാണ്‌ പദ്ധതി നടപ്പിലാക്കിയത്‌. പദ്ധതി വിജയിച്ചതോടെ കൂടുതല്‍ ഇടങ്ങളിലേക്ക്‌ ഇത്തരത്തില്‍ ചിലവ്‌ കുറഞതും മികച്ചതുമായ രീതിയില്‍ സ്‌ഥാപിക്കാനാണ്‌ വനംവകുപ്പിന്റെയും പി.ആര്‍.ടി അംഗങ്ങളുടെയും നാട്ടുകാരുടെയും തീരുമാനം.
കാഞ്ചിയാര്‍ പഞ്ചായത്ത്‌ പാലാകടയില്‍ സ്‌ഥാപിച്ച ഫെന്‍സിങ്ങിന്റെ സ്വിച്ച്‌ ഓണ്‍ കര്‍മം പഞ്ചായത്തംഗം സുമ രാജന്‍ നിര്‍വഹിച്ചു.
കാഞ്ചിയാര്‍ പഞ്ചായത്തംഗം സന്ധ്യ ജയന്‍, അയ്യപ്പന്‍കോവില്‍ റേയിഞ്ച്‌ ഫോറസ്‌റ്റ് ഓഫീസര്‍ കെ.വി രതീഷ്‌, ഡെപ്യൂട്ടി റെയിഞ്ച്‌ ഫോറസ്‌റ്റ് ഓഫീസര്‍ ആര്‍. ബിനോജ്‌, കാഞ്ചിയാര്‍ ഫോറസ്‌റ്റ് സേ്‌റ്റഷന്‍ ജീവനക്കാര്‍, പി.ആര്‍.ടി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 11 Mar 2026 11.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW