Thursday, March 12, 2026 Last Updated 58 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.07 AM

ഡാറ്റ അനലിറ്റിക്‌സ് ഡാഷ്‌ബോര്‍ഡ്‌ അവതരിപ്പിച്ച്‌ കൊച്ചി മെട്രോ

uploads/news/2026/03/829576/1.jpg

കൊച്ചി: ഫീഡര്‍ ബസ്‌ സേവനങ്ങളുടെ കാര്യക്ഷമമായ നിയന്ത്രണത്തിനും നിരീക്ഷണത്തിനുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‌ ഡാറ്റ അനലിറ്റിക്‌സ് ഡാഷ്‌ബോര്‍ഡും ഓപ്പറേഷന്‍സ്‌ ഡിസ്‌പ്ലേ സിസ്‌റ്റവും അവതരിപ്പിച്ചു. ഡയറക്‌ടര്‍ (സിസ്‌റ്റംസ്‌) സഞ്‌ജയ്‌ കുമാര്‍ സംവിധാനത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു.
പൊതു ഗതാഗത സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഡാറ്റ അടിസ്‌ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുമായി കൊച്ചി മെട്രോ സ്വീകരിക്കുന്ന സാങ്കേതിക നവീകരണങ്ങളിലെ മറ്റൊരു പ്രധാന ചുവടുവെയ്‌പ്പാണ്‌ ഈ സംവിധാനം. ഫീഡര്‍ ബസുകളില്‍ സ്‌ഥാപിച്ചിട്ടുള്ള ഫെയര്‍ കലക്‌്ഷന്‍ ഉപകരണങ്ങളില്‍ നിന്നുള്ള വിവരങ്ങളും ബസ്‌ ടെലിമാറ്റിക്‌സ് സംവിധാനങ്ങളില്‍ നിന്നുള്ള ഡാറ്റയും ഏകോപിപ്പിച്ചാണ്‌ ഡാഷ്‌ബോര്‍ഡ്‌ പ്രവര്‍ത്തിക്കുന്നത്‌. ഫീഡര്‍ ബസ്‌ യാത്രക്കാരുടെ എണ്ണം, വരുമാനം, യാത്രക്കാര്‍ ഉപയോഗിക്കുന്ന പേയ്‌മെന്റ്‌ മാര്‍ഗങ്ങള്‍, സ്‌ത്രീ-പുരുഷ യാത്രക്കാരുടെ വ്യത്യസ്‌ത കണക്കുകള്‍ തുടങ്ങിയ പ്രധാന സേവന സൂചികകള്‍ പ്ലാറ്റ്‌ഫോം വഴി ഏകോപിതമായി നിരീക്ഷിക്കാനാകും.
ഇതിലൂടെ യാത്രക്കാരുടെ യാത്രാ സ്വഭാവം കൂടുതല്‍ വ്യക്‌തമായി മനസിലാക്കി സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ആസൂത്രണം ചെയ്യാന്‍ സാധിക്കും. കൊച്ചി മെട്രോ അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ വിഭാഗം അഡീഷണല്‍ ജനറല്‍ മാനേജര്‍ ഗോകുല്‍ റ്റി.ജി., ചീഫ്‌ ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്‌) എ. മണികണ്‌ഠന്‍, ജനറല്‍ മാനേജര്‍ (എച്ച്‌.ആര്‍) മിനി ചാബ്ര, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്‌) സജിത്‌ വി തുടങ്ങിയവരും പങ്കെടുത്തു.

Ads by Google
Advertisement
Wednesday 11 Mar 2026 11.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW