Friday, March 13, 2026 Last Updated 34 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.07 AM

തണ്ണിമത്തന്‍ കൃഷിയില്‍ നൂറുമേനിയുടെ വിളവെടുപ്പുമായി ശ്രീജിത്ത്‌

uploads/news/2026/03/829575/2.jpg

കോലഞ്ചേരി: കറുകപ്പിള്ളി ഇടക്കാട്ടില്‍ ശ്രീജിത്തിന്റെ കൃഷിയിടത്തില്‍ പാകമായ തണ്ണിമത്തന്‍ വിളവെടുപ്പ്‌ ആഘോഷമാക്കി ജനപ്രതിനിധികളും കൃഷി വകുപ്പ്‌ ഉദ്യോഗസ്‌ഥരും നാട്ടുകാരും. കൂലം പാടശേഖരത്തിലെ നാലേക്കര്‍ സ്‌ഥലത്തെ തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പാണ്‌ നടന്നത്‌. കൃഷിയെ ജീവിത കലയാക്കിയ ശ്രീജിത്ത്‌ അധ്യാപക ജോലി ഉപേഷിച്ചാണ്‌ കൃഷിയിടത്തിലേക്ക്‌ തിരിഞ്ഞത്‌. എം.എസ്‌.സി സൈക്കോളജിയിലും ബി.എഡിലും ബിരുദധാരിയാണ്‌ ഈ ചെറുപ്പക്കാരന്‍. കൂടാതെ പാട്ടത്തിന്‌ എടുത്ത ഭൂമിയില്‍ നെല്‍കൃഷിയും ചോളവും കൃഷി ചെയ്യുന്നുണ്ട്‌. 90 ശതമാനവും ജൈവവളങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. വിളവെടുപ്പിന്റെ ആദ്യ വില്‌പന ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ സുജിത്ത്‌ പോള്‍ നിര്‍വഹിച്ചു. വാര്‍ഡ്‌ മെമ്പര്‍ ഷിഞ്ചു ജോണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ പി.വി. ജോണ്‍, ഷൈജാ റെജി, അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍മാരായ വി.പി. സുധീശന്‍, ഗീത ആര്‍. ചന്ദ്രന്‍, അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ എന്‍.കെ. ഷീബ, കൃഷി ഓഫീസര്‍മാരായ ഡോ. സ്‌മിനി വര്‍ഗീസ്‌, സി.എസ്‌. അസ്‌മ, ട്രൈബി പുതുവയല്‍ എന്നിവര്‍ പങ്കെടുത്ത്‌ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 11 Mar 2026 11.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW