Thursday, March 12, 2026 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.07 AM

73 പേരെ അറസ്‌റ്റ് ചെയ്‌തു കോടതിയില്‍ ഹാജരാക്കി ഒളിവില്‍ കഴിഞ്ഞവര്‍ ഒടുവില്‍ കുടുങ്ങി

ആലുവ: റൂറല്‍ ജില്ലയില്‍ നടത്തിയ ഏകദിന സ്‌പെഷ്യല്‍ ഡ്രൈവില്‍ ജാമ്യമില്ലാ കുറ്റങ്ങളില്‍ ഏര്‍പ്പെട്ട്‌ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ക്കഴിഞ്ഞ 73 പേരെ അറസ്‌റ്റ് ചെയ്‌തു കോടതിയില്‍ ഹാജരാക്കി. പുത്തന്‍കുരിശ്‌ സബ്‌ ഡിവിഷനിലാണ്‌ കൂടുതല്‍ പേരെ അറസ്‌റ്റ് ചെയ്‌തത്‌, 23. മുനമ്പം സബ്‌ ഡിവിഷനില്‍ 21 പേരെയും, ആലുവയില്‍ 20 പേരെയും അറസ്‌റ്റ് ചെയ്‌തു. ലോംഗ്‌ പെന്റിംഗ്‌ വാറന്റുമായി ബന്ധപ്പെട്ട്‌ 20 പേരെ അറസ്‌റ്റ് ചെയ്‌തു.
അന്വേഷണത്തിനിടയില്‍ ഒളിവില്‍പ്പോയ 4 പേര്‍ പിടിയിലായി. ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന്‌ 567 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട്‌ 34 പേര്‍ പിടിയിലായി. പെരുമ്പാവൂര്‍ സബ്‌ ഡിവിഷനിലാണ്‌ കൂടുതല്‍ 14. പൊതു സ്‌ഥലത്ത്‌ മദ്യപാനം, അനധികൃതമായി മദ്യം കൈവശം വയ്‌ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഏര്‍പ്പെട്ട 91 പേരെ കസ്‌റ്റഡിയിലെടുത്തു.
മുനമ്പം സബ്‌ഡിവിഷനിലാണ്‌ കൂടുതല്‍ 28. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റ 59 പേര്‍ക്ക്‌ പിടി വീണു. സ്‌ഥിരം കുറ്റവാളികള്‍, ജയിലില്‍ നിന്നും ഇറങ്ങിയവര്‍, ജാമ്യം ലഭിച്ചവര്‍ എന്നിവരുടെയും തല്‍സ്‌ഥിതി പരിശോധിച്ചു. റയില്‍വേ സേ്‌റ്റഷന്‍, ബസ്‌ സ്‌റ്റാന്‍ഡ്‌, പാര്‍ക്കിംഗ്‌ ഏരിയ, പൊതുസ്‌ഥലങ്ങള്‍, ലോഡ്‌ജുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ഉണ്ടായിരുന്നു.
റേഞ്ച്‌ ഡി.ഐ.ജി. ഡോ. അരുള്‍ ആര്‍.ബി. കൃഷ്‌ണയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു സ്‌പെഷല്‍ ഡ്രൈവ്‌. വരും ദിവസങ്ങളിലും പരിശോധന നടക്കും.

Ads by Google
Advertisement
Wednesday 11 Mar 2026 11.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW