-->
ആലപ്പുഴ: ഗവ. മുഹമ്മദന്‍സ് എല്‍.പി. സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂളിലെ കൃഷിത്തോട്ടത്തില്‍ വിവിധ പച്ചക്കറികള്‍ വിളവെടുപ്പ് നടത്തി. ഓരോ കാലാവസ്‌ഥയ്‌ക്ക് അനുയോജ്യമായ കാര്‍ഷിക വിളകളാണ് കൃഷിയിടത്തില്‍ കൃഷി ചെയ്‌തുവരുന്നത്. കൃഷിപാഠം പദ്ധതിയുടെ ഭാഗമായി നട്ട ചീര കൃഷിയുടെ വിളവെടുപ്പാണ് കുട്ടിക്കര്‍ഷകര്‍ നിര്‍വഹിച്ചത്.
ഓരോ കാര്‍ഷിക വിളയെയും സ്വാധീനിക്കുന്ന കാലാവസ്‌ഥയെക്കുറിച്ചും ആവശ്യമായ ജൈവവളങ്ങളെ കുറിച്ചും പാഠപുസ്‌തകത്തിന് പുറത്തേക്കുള്ള അറിവ് ശേഖരണവുമായി ബന്ധപ്പെട്ട പദ്ധതിയാണ് കൃഷിപാഠം. പ്രധാനാധ്യാപകന്‍ പി.ഡി ജോഷി, കാര്‍ഷിക ക്ലബ്ബ് കോര്‍ഡിനേറ്റര്‍ കെ.കെ. ഉല്ലാസ്, അധ്യാപകരായ ലറ്റീഷ്യ അലക്‌സ്, മാര്‍ട്ടിന്‍ പ്രിന്‍സ്, എച്ച്.ഷൈനി, കെ.ഒ ബുഷ്‌റ, സോനാ തോമസ്, എന്‍.എസ് നീലിമ, പി.പി. ആന്റണി,സി.പി. സുഹൈബ്, പി.എന്‍. സൗജത്ത് എന്നിവര്‍ നേതൃത്വം നല്‍കുന്നു.