-->
എടത്വാ: കുട്ടനാട്ടില്‍ വീണ്ടും നെല്ലുസംഭരണ പ്രതിസന്ധി. കടുത്തചൂടില്‍ കൊയ്‌തെ ടുത്ത എഴുനൂറ്റില്‍ പാടത്തെ നെല്ലിന് എട്ടുകിലോ കിഴിവ് ആവശ്യപ്പെട്ട് മില്ലുടമ. കര്‍ഷകര്‍ മറ്റൊരു മില്ലുടമയ്‌ക്ക് കരാര്‍ നല്‍കി. തകഴി കൃഷിഭവന്‍ പരിധിയില്‍പ്പെട്ട ചെക്കിടിക്കാട് എഴുനൂറ്റില്‍ പാടത്താണ് നെടുമുടിയില്‍ നിന്നെത്തിയ മില്ലുടമ എട്ടുകിലോ കിഴിവ് ആവശ്യപ്പെട്ടത്.
കൊയ്‌ത്ത് കഴിഞ്ഞതോടെ പാടശേഖര സെക്രട്ടറി ഷൈക്കുട്ടി മാത്യു മില്ലുടമയുമായി ബന്ധപ്പെട്ടിരുന്നു. ഈര്‍പ്പം നോക്കാതെ തന്നെ 10 കിലോ കിഴവ് മില്ലുടമ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ പാഡി ഓഫീസറെ ഫോണില്‍ ബന്ധപ്പെട്ടു. ഇന്നലെ നെല്ലടുപ്പിനെത്തിയ മില്ലുടമ രണ്ടുകിലോ കുറച്ച് എട്ടുകിലോ കിഴിവ് ആവശ്യപ്പെട്ടു.
രണ്ടുകിലോ കിഴിവില്‍ കൂടുതല്‍ നല്‍കില്ലെന്ന് കര്‍ഷകര്‍ പറഞ്ഞെങ്കിലും നെല്ലെടു ക്കാന്‍ മില്ലുടമ തയാറായില്ല. പാടത്ത് പൊതുവായി 17 ശതമാനം ഈര്‍പ്പമാണ് മീറ്ററില്‍ രേഖപ്പെടുത്തിയിരുന്നത്. ഏതാനും താഴ്‌ച കണ്ടത്തിലെ കര്‍ഷകരുടെ നെല്ലില്‍ മാത്രമാണ് 18 ശതമാനം ഈര്‍പ്പം രേഖപ്പെടുത്തിയിരുന്നത്. ഇതു കണക്കാക്കിയാണ് എട്ടുകിലോ കിഴിവ് പൊതുവായി മില്ലുടമ ആവശ്യപ്പെട്ടത്.
പ്രശ്‌നം രൂക്ഷമായതോടെ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും സ്‌ഥലത്തെത്തി മില്ലുമയുമായി സംസാരിച്ചെങ്കിലും ആറുകിലോ കിഴിവില്‍നിന്ന് മില്ലുടമ പിന്നോട്ടുമാറിയില്ല. ഇതേത്തുടര്‍ന്ന് കര്‍ഷകര്‍ മറ്റ് മില്ലുടമകളുമായി ബന്ധപ്പെട്ടിരുന്നു. എടത്തലയില്‍നിന്നുള്ള മില്ലുടമ മൂന്നുകിലോ കിഴിവില്‍ നെല്ലെടുക്കാമെന്ന് ഉറപ്പ് നല്‍കിയതോടെ ആദ്യം എത്തിയ മില്ലുടമയെ കര്‍ഷകര്‍ മടക്കി അയച്ചു.
കടുത്ത ചൂടില്‍ വിളവെടുത്ത നെല്ലിന് കനത്ത കിഴിവ് ചില മില്ലുടമകള്‍ ആവശ്യപ്പെടു ന്നത് കര്‍ഷകരെ ഏറെ വലയ്‌ക്കുന്നുണ്ട്.
ഇത്തരം മില്ലുടമകള്‍ക്കെതിരെ നടപടി സ്വികരിക്കണമെന്ന് പാടശേഖരം സന്ദര്‍ശിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന്‍ ജോസഫ്, തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാജ്‌ഞലി, വാര്‍ഡ് മെമ്പര്‍ മെര്‍ലിന്‍ ജോജി, വികസന സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.