Sunday, March 15, 2026 Last Updated 8 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.05 AM

കോണ്‍ഗ്രസ്‌ പ്രകടനം പോലീസ്‌ തടഞ്ഞു; സംഘര്‍ഷം

uploads/news/2026/03/829569/4.jpg

ചേര്‍ത്തല: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ബഹിഷ്‌കരിച്ച്‌ താലൂക്ക്‌ ആശുപത്രി മന്ദിര ഉദ്‌ഘാടന സ്‌ഥലത്തേക്കു കോണ്‍ഗ്രസ്‌ നടത്തിയ പ്രകടനത്തില്‍ നേരിയ സംഘര്‍ഷം. നഗരസഭ കൗണ്‍സിലര്‍മാരടക്കം ഉദ്‌ഘാടനം ബഹിഷ്‌കരിച്ചു നടത്തിയ പ്രകടനം ടൗണ്‍ എല്‍.പി സ്‌കൂളിനു മുന്നില്‍ പോലീസ്‌ തടഞ്ഞു. പോലീസിനെ മറികടക്കാനുളള പ്രവര്‍ത്തകരുടെ ശ്രമത്തിലാണ്‌ ഉന്തും തള്ളുമുണ്ടായത്‌.
പോലീസുമായി വാക്കേറ്റവുമുണ്ടായി. മുതിര്‍ന്ന നേതാക്കളിടപെട്ടാണ്‌ പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്‌. തുടര്‍ന്നു നടന്ന പ്രതിഷേധ സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി പി. ഉണ്ണികൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.സി. ആന്റണി അധ്യക്ഷത വഹിച്ചു. ടി.എസ്‌. രഘുവരന്‍, ആര്‍. ശശിധരന്‍, അഡ്വ. കെ.ജെ. സണ്ണി, വി.എന്‍. അജയന്‍, സി.വി. തോമസ്‌, സി.ഡി ശങ്കര്‍, ടി.എച്ച്‌. സലാം, സജി കുര്യാ ക്കോസ്‌, എന്‍. ശ്രീകുമാര്‍, ഉഷാ സദാനന്ദന്‍, അഡ്വ. കെ. ജെ. സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 11 Mar 2026 11.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW