Sunday, March 15, 2026 Last Updated 8 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.04 AM

ഭാര്യയ്‌ക്ക് സന്ദേശം: അയല്‍വാസിയെ ഭര്‍ത്താവ്‌ തലയ്‌ക്കടിച്ച്‌ പരുക്കേല്‍പ്പിച്ചു

ആലപ്പുഴ: ഭാര്യയ്‌ക്ക് സന്ദേശമയച്ചെന്നാരോപിച്ച്‌ അയല്‍വാസിയെ ഭര്‍ത്താവ്‌ ചുറ്റികയ്‌ക്ക് തലയ്‌ക്കടിച്ച്‌ പരുക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ തലയോട്ടിക്ക്‌ ഗുരു തരമായി പരുക്കേറ്റ ആറാട്ടുവഴി ചക്കുപറമ്പ്‌ വീട്ടില്‍ ഷിബിന്‍ രാജ്‌ (28)ആലപ്പുഴ മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതി ചക്കുപറമ്പ്‌ സ്വദേശി ജോബിന്‍ ജോണ്‍സണുവേണ്ടി പൊലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി.
തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് ഒന്നരയോടെ കൊമ്മാടി മംഗലം റോഡില്‍ ജോസ്‌കോ തടിമില്ലിന്‌ കിഴക്കുവശത്തെ വീട്ടുമുറ്റത്തായിരുന്നു സംഭവം. മുറ്റത്ത്‌ ബൈക്കില്‍ ഇരിക്കുകയായിരുന്ന ഷിബിന്‍ രാജിന്റെ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ട ജോബിന്‍ ഫോണ്‍ നല്‍കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന്‌ കൈയില്‍ കരുതിയിരുന്ന ചുറ്റികയ്‌ക്ക് ജോബിനെ തലയ്‌ക്കടിക്കുകയായിരുന്നുവെന്നാണ്‌ കേസ്‌. തലയോട്ടിക്ക്‌ ഗുരുതരമായി പരുക്കേറ്റ ഷിബിന്‍ രാജിനെ ഉടന്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിബിന്‍ രാജിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത്‌ പൊലീസ്‌ വധശ്രമത്തിന്‌ കേസെടുത്തു.

Ads by Google
Advertisement
Wednesday 11 Mar 2026 11.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW