-->
ആലപ്പുഴ: നഗരസഭ പരിധിയില്‍ തെരുവ് നായകള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു. ബീച്ച് പരിസരങ്ങളിലാണ് വാക്‌സിനേഷന്‍ തുടങ്ങിയത്. മാര്‍ച്ച് 19 വരെ വാക്‌സി നേഷന്‍ കാമ്പയിന്‍ നടക്കും. നഗരത്തിലെ വിവിധങ്ങളായ ആറ് വാര്‍ഡുകളിലായി പ്രതിദിനം വാക്‌സിനേഷന്‍ പ്രക്രിയ നടന്നുവരുന്നുണ്ട്. മൃഗ സംരക്ഷണ വകുപ്പും നഗരസഭയും ചേര്‍ന്നാണ് വാക്‌സിനേഷന്‍ സംഘടിപ്പിക്കുന്നത്.
മൃഗ സംരക്ഷണ വകുപ്പിന് കീഴില്‍ പ്രത്യേക പരിശീലനം ലഭിച്ച എട്ട് ഡോഗ് കാച്ചേഴ്‌സ് കാംമ്പയിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ആലപ്പുഴ നഗരസഭ പ്രദേശത്ത് തെരുവുനായ ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണ് തെരുവുനായകള്‍ക്കുള്ള മെഗാ വാക്‌സിനേഷന്‍ കാംമ്പയിന്‍ ആരംഭിച്ചത്. 202 നായകളെയാണ് ഇന്നലെ വാക്‌സിനേഷന് വിധേയ മാക്കിയത്.
വാക്‌സിനേഷന്‍ നടത്തിയ നായകളെ ഫാബ്രിക്ക് പെയിന്റ് ഉപയോഗിച്ച് അടയാളം രേഖപ്പെടുത്തിയ ശേഷം വിട്ടയയ്‌ക്കും.
വൈസ് ചെയര്‍മാന്‍ ജോസ് ചെല്ലപ്പന്‍, സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍മാരായ മായാ രാജേന്ദ്രന്‍, രശ്‌മി സനില്‍, കൗണ്‍സിലര്‍മാരായ എം.കെ. നിസാര്‍, ടി.ആര്‍ രാജേഷ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോക്‌ടര്‍ കെ.സി പ്രസാദ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. രാജീവ്.പി, സീനിയര്‍ വെറ്ററിനറി ഡോക്‌ടര്‍മാരായ ആശ ലത, ദീപ ലക്ഷ്‌മി, നഗരസഭ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ് ഗോപകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ ശ്യാംകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.