Sunday, March 15, 2026 Last Updated 8 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.04 AM

യുവാവിനെ തട്ടിക്കൊണ്ടുപോയി കാറുകളും പണവും അപഹരിച്ച കേസില്‍ പ്രതികള്‍ പിടിയില്‍

ചേര്‍ത്തല: വാഹനം വാടകയ്‌ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്ക ത്തെ തുടര്‍ന്ന്‌ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും പണം തട്ടിയെടു ക്കുകയും കാറുകള്‍ അപഹരിക്കുകയും ചെയ്‌ത ചെയ്‌ത കേസിലെ പ്രതികള്‍ പിടിയില്‍.
ചേര്‍ത്തല തെക്ക്‌ ആശാരിപ്പറമ്പ്‌ വീട്ടില്‍ സതീഷ്‌ (കുരുട്‌ -34), ഞാറയ്‌ക്കല്‍ പെരുമ്പള്ളിക്കര കൊല്ലം വേലിക്ക കത്ത്‌ വീട്ടില്‍ ജോസഫ്‌ ലിബിന്‍ ഡിക്രൂസ്‌ ( ലിംബൂട്ടന്‍ -30), എറണാ കുളം ഉദയംപേരൂര്‍ പാലത്തിങ്കല്‍ വീട്ടില്‍ ഉണ്ണികൃഷ്‌ണന്‍ (28) എന്നിവ രെയാണ്‌ അര്‍ത്തുങ്കല്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.
കഴിഞ്ഞ മാസംരണ്ടിനായിരുന്നു കേസിനാസ്‌പദമായ സംഭവം. ചേര്‍ത്തല സ്വദേശിയായ യുവാവിനെയാണ്‌ സംഘം മര്‍ദിച്ചത്‌. കൊലപാതകവും വധശ്രമവും ഉള്‍പ്പെടെ 13 ഓളം കേസുകളില്‍ പ്രതിയാണ്‌ സതീഷ്‌. ജോസഫ്‌ ലിബിന്‍ ഡിക്രൂസിന്‌ എറണാകുളത്തു നിരവധി കേസുകളുണ്ട്‌. കേസില്‍ ആകെ 10 പ്രതികള്‍ ആണുള്ളത്‌. ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണെന്നും ഉടന്‍ പിടിയില്‍ ആകുമെന്നും പോലീസ്‌ അറിയിച്ചു.
എസ്‌. ഐ.ഡി .സഞ്‌ജീവ്‌ കുമാര്‍,എ.എസ്‌. ഐ. കെ. ആര്‍. ബൈജു. സീനിയര്‍ സി.പി.ഓജിതിന്‍, സി.പി.ഒ മാരായ നന്ദുലാല്‍, യദു പ്രിയ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌.

Ads by Google
Advertisement
Wednesday 11 Mar 2026 11.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW