Sunday, March 15, 2026 Last Updated 41 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.04 AM

പതിനാറുകാരിയെ ശല്യംചെയ്‌ത മധ്യവയസ്‌കന്‍ അറസ്‌റ്റില്‍

ആലപ്പുഴ: പ്ലസ്‌ടു വിദ്യാര്‍ഥിയായ പതിനാറുകാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗികപരമായി ശല്യംചെയ്‌ത മധ്യവയസ്‌കന്‍ അറസ്‌റ്റില്‍.
ചേര്‍ത്തല മരുത്തോര്‍വട്ടം നടുവിലേപൊള്ളയില്‍ വിശ്വനാഥനെ(54)യാണ്‌ മാരാരിക്കുളം പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ എട്ടിന്‌ ഉച്ചയ്‌ക്ക് 2.30 ന്‌ പ്ലസ്‌ടു പരിക്ഷയ്‌ക്ക് പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി ശല്യം ചെയ്യുകയായിരുന്നു.
അറസ്‌റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി. മാരാരിക്കുളം എസ്‌.ഐ എം. ആനന്ദിന്റെ നേതൃത്വത്തില്‍ എസ്‌.ഐ മാരായ സുനില്‍കുമാര്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ സുരേഷ്‌, ബൈജു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

Ads by Google
Advertisement
Wednesday 11 Mar 2026 11.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW