Sunday, March 15, 2026 Last Updated 41 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.04 AM

ബൈക്കിലെത്തി മാല പൊട്ടിച്ചെടുക്കാന്‍ ശ്രമം; മോഷ്‌ടാക്കള്‍ പിടിയില്‍

കായംകുളം: ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച മോഷ്‌ടാക്കള്‍ പിടിയില്‍. കൊല്ലം ഇരവിപുരം വാളത്തുംഗല്‍ പെരുമാന്‍തൊടി അല്‍ത്താഫ്‌ മന്‍സിലില്‍ മെന്റല്‍ അപ്പു എന്ന അല്‍ത്താഫ്‌(27), ഇരവിപുരം വടക്കേവിള മണക്കാട്‌ ന്യൂ നഗറില്‍ തൊടിയില്‍ വീട്ടില്‍ തൗഫീഖ്‌ (22) എന്നിവരെയാണ്‌ കായംകുളം പോലീസ്‌ ഇരവിപുരത്തുനിന്നും പിടികൂടിയത്‌.
കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെ 06:15ന്‌ കരീലക്കുളങ്ങര സ്‌പിന്നിങ്‌ മില്ലിലെ ജീവനക്കാരിയായ യുവതി നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ്‌ തിരികെ വീട്ടിലേക്ക്‌ പോകുന്ന വഴിയില്‍ പ്രതികള്‍ യുവതിയെ നമ്പര്‍ പ്ലേറ്റില്ലാത്ത മോട്ടോര്‍ സൈക്കിളില്‍ പിന്തുടര്‍ന്ന്‌ കായംകുളം സെന്റ്‌.മേരീസ്‌ സ്‌കൂളിന്‌ മുന്‍വശം രണ്ടാംപ്രതി യുവതിയുടെ പുറത്തും കഴുത്തിലുമായി കൈ കൊണ്ട്‌ അടിച്ച്‌ വേദനിപ്പിച്ച്‌ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുയായിരുന്നു.
യുവതി മാലയില്‍ പിടിച്ചതോടെ കൊളുത്ത്‌ അകന്ന്‌ മാല വസ്‌ത്രത്തിനുള്ളിലേക്ക്‌ വീഴുകയും, അടി കൊണ്ട യുവതി സ്‌കൂട്ടര്‍ മറിഞ്ഞ്‌ താഴെ വീഴുന്നതുകണ്ട്‌ ആള്‍ക്കാര്‍ ഓടി വന്നപ്പോള്‍ പ്രതികള്‍ മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെടുകയായിരു ന്നു. യുവതിക്ക്‌ കൈക്കും കാലിനും പരുക്ക്‌ പറ്റിയിരുന്നു. നാലുദിവസം കൊണ്ട്‌ കായംകുളം മുതല്‍ കൊല്ലം വരെ 250 സി.സി.ടിവി ക്യാമറകള്‍ പരിശോധിച്ചാണ്‌ ഹെല്‍മെറ്റ്‌ ധരിച്ചിരുന്ന പ്രതികളെ പോലീസ്‌ തിരിച്ചറിഞ്ഞത്‌.
കായംകുളത്ത്‌ മാല പൊട്ടിച്ചെടു ക്കാന്‍ ശ്രമിക്കുന്നതിന്‌ മുമ്പ്‌ പ്രതികള്‍ അമ്പലപ്പുഴയില്‍നിന്നും നടന്നുപോയ ആളിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു പറിച്ചെടുത്തിരുന്നു. ഈ മൊബൈല്‍ ഫോണ്‍ പ്രതികളില്‍ നിന്നും പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌. അല്‍ത്താഫ്‌ ഇരവിപുരം, കൊല്ലം വെസ്‌റ്റ്, കൊട്ടിയം, വര്‍ക്കല സ്‌റ്റേഷനുകളില്‍ മോഷണം, അടിപിടി കേസുകളില്‍ പ്രതിയും2023ല്‍ കാപ്പാ നിയമപ്രകാരം നടപടി നേരിട്ട ആളുമാണ്‌.
തൗഫീഖ്‌ കിളികൊല്ലൂര്‍ , പോത്തന്‍കോട്‌, കരീലക്കുളങ്ങര, ചവറ, കഴക്കൂട്ടം, കൊല്ലം വെസ്‌റ്റ്, കരുനാഗപ്പളളി തുടങ്ങിയ സ്‌റ്റേഷനുകളില്‍ മോഷണം, മയക്കുമരുന്ന്‌ വിപണനം മുതലായ കേസുകളിലും പ്രതിയാണ്‌. ആലപ്പുഴ നാര്‍ക്കോട്ടിക്‌ സെല്‍ ഡി.വൈ.എസ്‌.പി. പങ്കജാക്ഷന്‍, കായംകുളം ഡി.വൈ.എസ്‌.പി. ബിനുകുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കായംകുളം സി.ഐ. അരുണ്‍ ഷാ, എസ്‌.ഐ. പ്രേംജിത്ത്‌ കുമാര്‍, പോലീസുകാരായ അഖില്‍ മുരളി, നിഷാദ്‌, അരുണ്‍, അതുല്ല്യമോള്‍, ആലപ്പുഴ നാര്‍ക്കോട്ടിക്‌ സെല്ലിലെ പോലീസുകാരായ ഇയാസ്‌, മണിക്കുട്ടന്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ്‌ പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു .

Ads by Google
Advertisement
Wednesday 11 Mar 2026 11.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW