Sunday, March 15, 2026 Last Updated 41 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.04 AM

കാണിക്കവഞ്ചി കുത്തിത്തുറന്ന്‌ മോഷണം: മോഷ്‌ടാവ്‌ പിടിയില്‍

അമ്പലപ്പുഴ: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന്‌ മോഷണം നടത്തിയ മോഷ്‌ടാവിനെ അമ്പലപ്പുഴ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. പുന്നപ്ര വടക്ക്‌ പഞ്ചായത്ത്‌ പേരൂര്‍ കോളനിയില്‍ സുഭാഷ്‌ (അനില്‍കുമാര്‍ 41) ആണ്‌ അറസ്‌റ്റി ലായത്‌. ചൊവ്വാഴ്‌ച പുലര്‍ച്ചെ അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന്‌ സമീപം സംശയാസ്‌പദ സാഹചര്യത്തില്‍ കണ്ടയാളെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ അമ്പലപ്പുഴ പോലീസ്‌ പിടികൂടി സ്‌റ്റേഷനിലെത്തിച്ചു. ഇയാളുടെ കൈവശം 5 രൂപ, 10 രൂപ, 2 രൂപ തുടങ്ങിയ ധാരാളം നാണയങ്ങള്‍ കണ്ട്‌ പോലീസ്‌ ചോദ്യം ചെയ്‌തപ്പോള്‍ പുത്തന്‍നട ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊട്ടിച്ചെടുത്തതാണെന്ന്‌ ഇയ്യാള്‍ സമ്മതിച്ചു.
ചൊവ്വാഴ്‌ച പുലര്‍ച്ചെ ഒന്നോടെ മോഷണം നടത്തിയശേഷം അമ്പലപ്പുഴയില്‍ എത്തിയതായിരുന്നു പ്രതി. ഉടന്‍ പോലീസ്‌ ക്ഷേത്രം അധികൃതരെ അറിയിച്ചു. അപ്പോഴാണ്‌ ക്ഷേത്രം അധികൃതരും മോഷണവിവരം അറിയുന്നത്‌. പ്രധാന വാതിലിനു മുന്നില്‍ വെച്ചിരുന്ന കാണിക്കവഞ്ചിയില്‍ 6000 രൂപയോളം ഉണ്ടായിരുന്നു. ഇയാള്‍ പുന്നപ്ര സ്‌റ്റേഷനിലെ നിരവധി കേസിലെ പ്രതിയാണ്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്‌തു.

Ads by Google
Advertisement
Wednesday 11 Mar 2026 11.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW