Friday, March 13, 2026 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 04.43 AM

ബി.ജെ.പി മാര്‍ച്ച്‌ നടത്തി

uploads/news/2026/03/829537/4.jpg

കല്‍പ്പറ്റ: ടി. സിദ്ദിഖ്‌ എം.എല്‍.എയുടെ ഓഫിസിലേക്ക്‌ ബി.ജെ.പി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്തി. എം.എല്‍.എയുടെ അഞ്ചു വര്‍ഷം തികഞ്ഞ പരാജയമായിരുന്നുവെന്ന്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌ത് ബി.ജെ.പി സംസ്‌ഥാന സമിതി അംഗം വി.വി. രാജന്‍ പറഞ്ഞു.
ചൂരല്‍മല ദുരന്തം സ്വയം കൃതാര്‍ത്ഥന്‍ ആണെന്നും മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും ജനങ്ങളെ മാറ്റി പാര്‍പ്പിക്കാത്ത സര്‍ക്കാരും എം.എല്‍.എയും ഇതിനുത്തരവാദികളാണെന്നും അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും വീടും മറ്റ്‌ ആനുകൂല്യങ്ങളും നല്‍കാതെ വളരെ കുറച്ചു പേര്‍ക്ക്‌ മാത്രം വീട്‌ നല്‍കിയ സര്‍ക്കാരിന്റെ നടപടിയെ എതിര്‍ക്കാനോ പ്രതിരോധിക്കാനോ ഈ എം.എല്‍.എക്ക്‌ കഴിഞ്ഞില്ലെന്നും വി.വി. രാജന്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ്‌ പ്രശാന്ത്‌ മലവയല്‍, കെ. സദാനന്ദന്‍, സജി ശങ്കര്‍, ശാന്തകുമാരി, പി.ജി. ആനന്ദകുമാര്‍, ടി.എം. സുബീഷ്‌, സുകുമാരന്‍, ശിവദാസന്‍, സി.എ. ബാബു സംസാരിച്ചു. ഷാജിമോന്‍ ചൂരല്‍മല, ആരോട രാമചന്ദ്രന്‍, തുടങ്ങിയവര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 11 Mar 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW