Wednesday, March 11, 2026 Last Updated 29 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 04.43 AM

പഠന കിറ്റ്‌ വിതരണം ചെയ്‌തു

uploads/news/2026/03/829536/3.jpg

മുള്ളന്‍കൊല്ലി: 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത്‌ പരിധിയില്‍ വരുന്ന വിദ്യാലയങ്ങളിലെ എല്‍.പി, യു.പി വിഭാഗം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക്‌ അടുത്ത അധ്യയന വര്‍ഷ ആരംഭത്തില്‍ തന്നെ പഠനോപകരണങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത്‌ നടപ്പിലാക്കിയ പട്ടിക വര്‍ണ്മ വിദ്യാര്‍ഥികള്‍ക്ക്‌ പഠനോപകരണ വിതരണം ഗ്രാമപഞ്ചായത്ത്‌ ഹാളില്‍ വച്ച്‌ നടത്തി. വിതരണോദ്‌ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ലിസ്സി സാബു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷിനു കച്ചിറയില്‍ അധ്യക്ഷത വഹിച്ചു. പ്രസ്‌തുത ചടങ്ങില്‍ 150 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന കിറ്റ്‌ പ്രധാനാധ്യാപകര്‍ ഏറ്റുവാങ്ങി. സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ ഷൈനി സണ്ണി, മിനി ജെയിംസ്‌, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങള്‍, പ്രധാന അധ്യാപകര്‍ പങ്കെടുത്തു. നിര്‍വഹണ ഉദ്യോഗസ്‌ഥനും ഗവണ്‍മെന്റ്‌ യു.പി സ്‌കൂള്‍ ശശിമല പ്രധാനാധ്യാപകനുമായ ഷാജി. എ.ഐ സ്വാഗതം ആശംസിക്കുകയും പ്രധാന അധ്യാപിക ജയ്‌ മോള്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു.

Ads by Google
Advertisement
Wednesday 11 Mar 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW