Thursday, March 12, 2026 Last Updated 56 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 04.43 AM

പാര്‍പ്പിടം, കാര്‍ഷിക ആരോഗ്യ രംഗങ്ങളില്‍ സമഗ്ര പുരോഗതി; കല്‍പ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ ബജറ്റ്‌ അവതരിപ്പിച്ചു

uploads/news/2026/03/829535/2.jpg

കല്‍പ്പറ്റ: ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലുള്ള എല്ലാവര്‍ക്കും പാര്‍പ്പിടം, കാര്‍ഷിക ആരോഗ്യ രംഗങ്ങളില്‍ സമഗ്ര പുരോഗതി എന്നിവ ലക്ഷ്യമിട്ട്‌ കല്‍പ്പറ്റ ബ്ലോക്ക്‌ പഞ്ചായത്തിന്റെ 202627 വര്‍ഷത്തെ ബജറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ ജിന്‍സി സണ്ണി അവതരിപ്പിച്ചു.
95.08 കോടി രൂപ വരവും 94.58 കോടി രൂപ ചെലവും 50 ലക്ഷം രൂപ നീക്കിയിരിപ്പും ഉള്ളതാണ്‌ ബജറ്റ്‌. ഭവന നിര്‍മാണത്തിന്‌ 12.28 കോടി രൂപയും കൃഷി അനുബന്ധ മേഖലയില്‍ 2.10 കോടി രൂപയും ആരോഗ്യ മേഖലയില്‍ 2.38 കോടി രൂപയും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്‌. വനിതകളുടെയും, ശിശുക്കളുടെയും, വയോജനങ്ങളുടെയും ക്ഷേമം, കുടിവെള്ളം, ശുചിത്വം, പശ്‌ചാത്തല വികസനം, അടിസ്‌ഥാന സൗകര്യം ഒരുക്കല്‍ എന്നീ സമസ്‌ത മേഖലകളിലുമുള്ള പുരോഗതി ലക്ഷ്യം വച്ചുള്ള ബജറ്റാണ്‌ അവതരിപ്പിച്ചത്‌.
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹനീഫ. കെ.കെ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്‌റ്റാന്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്‌ഥര്‍ സന്നിഹിതരായിരുന്നു. സെക്രട്ടറി എം.ആര്‍. ഹേമലത നന്ദി പറഞ്ഞു.

Ads by Google
Advertisement
Wednesday 11 Mar 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW