-->
മഞ്ചേരി: ജി.എല്‍.പി. കരുവമ്പ്രം വെസ്‌റ്റ് സ്‌കുളില്‍ വര്‍ണ്ണ കൂടാരം ഉദ്‌ഘാടനം മഞ്ചേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ അബ്‌ദുല്‍ മജീദ് നിര്‍വഹിച്ചു.
വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാനിബ ഫൈസല്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.
പ്രധാനധ്യാപിക വിമല, കൗണ്‍സിലര്‍മാരായ പി.പി. ഫിറോസ്, തങ്കമണി, ശാക്കിര്‍ ലത്തീഫ് , ബി.പി.സി. കെ. ബിന്ദു, നിഷാ മനോജ്, നിഖില്‍, പ്രീ പ്രൈമറി അധ്യാപിക പരിമളകുമാരി പ്രസംഗിച്ചു. ഡി.പി.സി. മനോജ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. പ്രധാനധ്യാപിക വിമല സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇഫ്‌താര്‍ വിരുന്ന് നല്‍കി.