-->
താനൂര്‍: നഗരസഭയുടെ നേതൃത്വത്തില്‍ സമൂഹ നോമ്പുതുറ നടത്തി. ഓലീവ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ചെയര്‍പേഴ്‌സണ്‍ നസ്ല ബഷീര്‍, വൈസ് ചെയര്‍പേഴ്‌സന്‍ എം.പി. അഷറഫ്, സ്‌റ്റാന്‍റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. സലാം, പി.പി. ഫാസില, അബദു മോന്‍ ഹാജി, കെ.പി. ഫാത്തിമ ഫാസില ഫൈറൂസ്, നഗരസഭ സെക്രട്ടറി പത്മനാഭന്‍ നേതൃത്വം നല്‍കി.