-->
താനൂര്‍: രാജ്യാന്തര വനിതാ ദിനത്തില്‍ താനൂര്‍ പോലീസ് സ്‌റ്റേഷന്‍ സബ് ഡിവിഷന്റെ നേതൃത്വത്തില്‍ വനിതകളുടെ കൂട്ട നടത്തം സംഘടിപ്പിച്ചു. താനൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിസത്ത് നിന്നും ആരംഭിച്ച കൂട്ട നടത്തം താനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നസ്ലാ ബഷീര്‍ ഫ്‌ലാഗ് ഓഫ് ചെയ്‌തു. താനൂര്‍ ഡിവൈ.എസ്.പി. ഗോപകുമാര്‍ അധ്യക്ഷനായി. സ്‌ത്രീ സുരക്ഷക്ക് പുതിയ ചുവട്‌വെപ്പായ നിര്‍ഭയ നിശ പ്ര?ജക്‌ടിന്റെ ഭാഗമായാണ് വനിതാ ദിനത്തില്‍ താനൂര്‍ പോലീസ് വനിതകളുടെ കൂട്ടനടത്തം സംഘടിപ്പിച്ചത്.
താനൂര്‍ ഡിവൈ.എസ്.പി. ഗോപകുമാര്‍ അധ്യക്ഷനായി. സേ്‌റ്റഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച് താനൂര്‍ നഗരം ചുറ്റി ജങ്ക്‌ഷനില്‍ സമാപിച്ചു. സമാപന ചടങ്ങില്‍ താനൂര്‍ സബ് ഇന്‍സ്‌പെക്‌ടര്‍ എന്‍.ആര്‍. സുജിത് മുഖ്യപ്രഭാഷണം നടത്തി. വനിതകള്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ സുഹറ അഷറഫ്, മുഹ്‌സിന കാസിം, ജാസ്‌മിന്‍ ഖാദര്‍, നസീറ ഷറഫുദ്ധീന്‍, എ.എസ്.ഐമാരായ സീമ, ഇന്ദുലേഖ, ശ്രീജ, രമ്യ പ്രസംഗിച്ചു. എ.എസ്.ഐ. സലേഷ് സ്വാഗതം പറഞ്ഞു.