-->
ചപ്പാരപ്പടവ്: മംഗരയില്‍ കുപ്പം പുഴക്ക് കുറുകെ 12.80 കോടി രൂപ ചെലവില്‍ പുതുതായി നിര്‍മ്മിച്ച പാലത്തിന്റെ ഉദ്‌ഘാടനം എം വി ഗോവിന്ദന്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി മോഹന്‍, പി. പ്രേമലത, ഫസീല ഷംസീര്‍, അബ്‌ദുള്‍ റഹ്‌മാന്‍ പെരുവണ, പി.പി സുഭാഷ്, അല്‍ഫിയ സലാം, സി.എം കൃഷ്‌ണന്‍, സാജന്‍ ജോസഫ്, കൂവേരിക്കാരന്‍ ബാലകൃഷ്‌ണന്‍, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, അനില്‍ചന്ദ്രന്‍, രാജേഷ് മാത്യു പുതുപ്പറമ്പില്‍, ജോജി പുളിച്ചമാക്കല്‍, പി. ടി മാത്യു, സിസ്‌റ്റര്‍ സിനി ജോസഫ്, പി.എം മഹേഷ്, ടി.ജെ ആഗസ്‌തി, ടി. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം. സജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.