-->
പയ്യാവൂര്‍: കരുണാമയന്‍ ഈശോയുടെ പള്ളിക്ക് സമീപം നിലവിലുള്ള ജെഎംജെ കോണ്‍വെന്റിന് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്‌ഥാപനം നടത്തി. ഇടവക വികാരി ഫാ. ജോണ്‍ വാഴകാട്ട് തറക്കല്ല് ആശീര്‍വദിച്ചു. മുന്‍വികാരി ഫാ. ജെയ്‌സണ്‍ കോലക്കുന്നേല്‍ സഹകാര്‍മികത്വം വഹിച്ചു. ജീസസ് മേരി ജോസഫ് (ജെഎംജെ) കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്‌റ്റര്‍ മേരി കാരിയ്‌ക്കക്കുന്നേല്‍ ശിലാസ്‌ഥാപന കര്‍മം നിര്‍വഹിച്ചു. പ്ര?വിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്‌റ്റര്‍ ത്രേസ്യാമ്മ കുടിയിരുപ്പില്‍ സിമെന്റ് മിശ്രിതം ചേര്‍ത്തു. പ്ര?വിന്‍ഷ്യല്‍ കൗണ്‍സില്‍ മെമ്പര്‍ സിസ്‌റ്റര്‍ സന്ധ്യ, പ്രസന്റ് സുപ്പീരിയര്‍ സിസ്‌റ്റര്‍ കെ.സി. റോസി, സിസ്‌റ്റര്‍മാരായ റോസി പാറയ്‌ക്കല്‍, നിജി സ്‌റ്റീഫന്‍, റൂബി, പ്രശാന്തി എന്നിവരും ഇടവകാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.