-->
പയ്ായവൂര്‍: കേരള ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കിന്റെ (കെഐആര്‍എഫ്) 2025 ലെ ടീച്ചര്‍ എഡ്യൂക്കേഷന്‍ ഇന്‍സ്‌റ്റിറ്റ്യൂഷന്‍സ് വിഭാഗം അവാര്‍ഡിന് മടമ്പം പി.കെ.എം കോളജ് ഓഫ് എഡ്യൂക്കേഷന്‍ അര്‍ഹരായി. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് മാത്യു ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. അധ്യാപക വിദ്യാഭ്യാസ മേഖലയിലെ സ്‌ഥാപനത്തിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ഥികളുടെ സമഗ്ര വികസനത്തിനായി കോളജില്‍ നടപ്പാക്കുന്ന വിവിധ അക്കാദമിക്, സഹപാഠ്യ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് ഈ അംഗീകാരം.