-->
കുറ്റ്യാടി: സംസ്‌ഥാന സര്‍ക്കാര്‍ കിഫ്‌ബി ഫണ്ട് 1 കോടി 30 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന കാവിലുംപാറ ഗ്രാമ പഞ്ചായത്തിലെ കൂടല്‍ ഗവ. എല്‍.പി. സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനം ഇ.കെ വിജയന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് രമേശന്‍മണലില്‍, സ്‌റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ ബോബി മൂക്കം തോട്ടം, എം. സുജിന, കെ.പി നഷ്‌മ, പവിത്രന്‍ വട്ടക്കണ്ടി, ഹെഡ്‌മാസ്‌റ്റര്‍ പ്രശാന്ത്, വിവിധ രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു.