-->
മുക്കം: കയര്‍ ഫെഡിന്റെ നവീകരിച്ച് പ്രവര്‍ത്തനസജ്‌ജമാക്കിയ മുക്കം മാമ്പറ്റ ഡി ഫൈബറിങ് യൂണിറ്റിന്റെ ഉദ്‌ഘാടനം കയര്‍ഫെഡ് ചെയര്‍മാന്‍ ടി.കെ ദേവകുമാര്‍ (എക്‌സ് എം.എല്‍.എ)യുടെ അധ്യക്ഷതയില്‍ തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ് നിര്‍വഹിച്ചു.
കയര്‍ഫെഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ എന്‍.കെ സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുഖ്യാതിഥിയായി മുക്കം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.പി ചാന്ദിനി പങ്കെടുത്തു. തുടര്‍ന്ന് കയര്‍ഫെഡ് മാനേജിങ് ഡയറക്‌ടര്‍ എം.കെ ശശികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ സുനില്‍ പൊയേ്രേി, കെ. ബാബു, കയര്‍ഫെഡ് വൈസ് പ്രസിഡന്റ് ആര്‍. സുരേഷ്, എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍മാരായ എന്‍.ആര്‍ ബാബുരാജ്, കഠിനകുളം സാബു, കോഴിക്കോട് കയര്‍ പ്രോജക്‌ട് ഓഫീസര്‍ ഷഹീദ് വടക്കേതില്‍, കയര്‍ഫെഡ് കോഴിക്കോട് റീജണല്‍ ഓഫീസര്‍ സുനില്‍ ആര്‍.ആര്‍, രാഷ്‌ടിയ പാര്‍ട്ടി പ്രതിനിധികളായ പി.ടി ബാബു മാമ്പറ്റ, നിഷാബ് മുല്ലോളി, വേലായുധന്‍ ടി, ഗോള്‍ഡന്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. കയര്‍ഫെഡിന്റെ ജനറല്‍ മാനേജര്‍ അജാക്‌സ് വി. നന്ദിയും പറഞ്ഞു.