-->
തിരുവല്ല: ജന ജീവിതത്തിന്റെ വിവിധ സ്‌പര്‍ശികളായ വിഷയങ്ങള്‍ക്കൊപ്പം സമ്പൂര്‍ണ്ണ കുടിവെള്ളം, പാര്‍പ്പിടം മാലിന്യ നിര്‍മ്മാര്‍ജ്‌ജനം, സമ്പൂര്‍ണ്ണ ശൗചാലയം സ്‌ത്രീ, വയോജന സുരക്ഷാ പദ്ധതികള്‍ തുടങ്ങിയവക്ക് മുന്‍തൂക്കം നല്‍കി 115,5,50,309 കോടിയുടെ വരവും 98,79,58,618 കോടിയുടെ ചെലവും 16 , 25,91,691 കോടി മിച്ചവുമുള്ള ബജറ്റ് തിരുവല്ല നഗരസഭയില്‍ വൈസ് ചെയര്‍മാന്‍ കെ.വി. വര്‍ഗീസ് അവതരിപ്പിച്ചു.
മെച്ചപ്പെട്ട സൗകര്യം നിര്‍ലോഭ സേവനം - സംതൃപ്‌തജനം എന്ന വീക്ഷണത്തില്‍ ആധുനിക സൗകര്യങ്ങളോടെ നഗരസഭ കാര്യാലയത്തില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ശക്‌തിപ്പെടുത്തുമെന്ന് നഗരസഭ ചെയര്‍ പേഴ്‌സണ്‍ എസ് ലേഖ ആമുഖ കുറിപ്പില്‍ പറയുന്നു.
ഭവനരഹിതരില്ലാത്ത നഗരം സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്കായി ബജറ്റില്‍ 3 കോടി രൂപ വകകൊള്ളിച്ചിട്ടുണ്ട് കേന്ദ്ര -സംസ്‌ഥാന സര്‍ക്കാറുകളും നഗരസഭയും ചേര്‍ന്ന് ഈ സ്വപ്‌ന പദ്ധതി പൂര്‍ത്തിയാക്കും. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിച്ച് നിരത്തുവക്കുകളിലെ കയ്യേറ്റങ്ങള്‍ക്ക് വിരാമമിട്ട് സ്വയം ഉപജീവന മാര്‍ഗ്ഗ രംഗത്തുള്ളവര്‍ക്ക് ആശ്വാസം പകരാന്‍ ആധുനിക രീതിയിലുള്ള വെന്‍ഡിംഗ് മാര്‍ക്കറ്റിന്റെ വികസനത്തിനായി ആദ്യഘട്ടം എന്ന നിലക്ക് 25 ലക്ഷം നീക്കിവച്ചു. വനിതാ സംരംഭകര്‍ക്ക് ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ 5 ലക്ഷം നീക്കിവച്ചിട്ടുണ്ട് നഗരസഭ സേ്‌റ്റഡിയം നവീകരണത്തിന് 21 കോടി ,രാമപുരം മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സിന് 5 കോടിയും ,സ്ലോട്ടര്‍ഹൗസ് നവീകരണത്തിനായി 10 ലക്ഷം,താലൂക്ക് ഹോസ്‌പിറ്റലില്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനായി 2 കോടിയും നീക്കിവച്ചു.
താലൂക്കാശുപത്രിയിലെ വൈദ്യുതി നവീകരണത്തിന്റെ ഭാഗമായി സോളാര്‍ സിസ്‌റ്റം കൊണ്ടുവരാന്‍ 2.25 കോടി തിരുമൂലപുരം ഷോപ്പിംഗ് കോംപ്ലക്‌സിന് 3 കോടി, തോടുകളുടെ നവീകരണ പദ്ധതിക്കായി 1 കോടിയും നീക്കിവച്ചിട്ടുണ്ട്. ശബരിമല ഇടത്താവളത്തിനും കമ്മ്യൂണിറ്റി ഹാളിനുമായി 50 ലക്ഷം , ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ കണ്ട് 50 ലക്ഷം നീക്കിവച്ചു. തെരുവ് നായകളുടെ വര്‍ധനവിലുള്ള ഭീഷണി നേരിടാന്‍ ഷെല്‍ട്ടര്‍ നിര്‍മ്മാണവും നിര്‍ദ്ദേശമായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.