Tuesday, March 10, 2026 Last Updated 56 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.31 AM

കോയിപ്പുറം ശുദ്ധജല പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്‌

uploads/news/2026/03/829387/1.jpg

കോഴഞ്ചേരി: തടസങ്ങള്‍ക്ക്‌ താത്‌ക്കാലിക വിരാമമായതോടെ കോയിപ്പുറം ശുദ്ധജല പദ്ധതി യാഥാര്‍ഥ്യമായേക്കും. സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. കെ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
ഏഴു പഞ്ചായത്തുകളിലായി രണ്ടു ലക്ഷത്തോളം പേരുടെ കുടിവെള്ള ദാരിദ്ര്യം പൂര്‍ണമായും പരിഹരിക്കപ്പെടാവുന്ന പദ്ധതിയാണിത്‌. 260 കോടിയോളംരൂപ മൊത്തം ചെലവ്‌ പ്രതീക്ഷിക്കുന്ന പദ്ധതിയുടെ കാല പരിധി 2028 ല്‍ അവസാനിക്കും.
അതിനാല്‍ പണികള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. പദ്ധതിയുടെ പാമ്പിങ്‌ മെയിന്‍, ശുദ്ധീകരണ പ്ലാന്റ്‌, കിണര്‍ എന്നിവയുടെ നിര്‍മ്മാണ കരാര്‍ 90 കോടി രൂപയ്‌ക്കു ഹൈദരാബാദ്‌ ആസ്‌ഥാനമായുള്ള എവറസ്‌റ്റ് ഇന്‍ഫ്രാസ്‌ട്രകച്ചര്‍ ഇന്ത്യ ആണ്‌ എടുത്തിരിക്കുന്നത്‌. രണ്ടു വര്‍ഷത്തോളമായിട്ടും കമ്പനി വര്‍ക്ക്‌ എഗ്രിമെന്റ്‌ വെച്ചിരുന്നില്ല .
സ്‌ഥലം ലഭ്യമാകും എന്നുറപ്പു ലഭിക്കാത്തതിനാലാണ്‌ എഗിമെന്റ്‌ വെക്കാത്തതെന്നു കമ്പനി പ്രതിനിധികള്‍ പറഞ്ഞിരുന്നു. കോയിപ്രത്തു പ്ലാന്റിനായി കണ്ടെത്തിയ സ്‌ഥലത്തെ ചൊല്ലി വസ്‌തു ഉടമ ഹൈക്കോടതിയില്‍ കൊടുത്ത തര്‍ക്കം കാരണം ആണ്‌ പണികള്‍ മുടങ്ങിയത്‌. കേസുകള്‍ നീണ്ടു പോയാല്‍ പദ്ധതി കാലഹാരണപ്പെടും. പുതിയ സ്‌ഥലം കണ്ടെത്തി നല്‍കണമെന്ന്‌ കഴിഞ്ഞ ദിവസം ചേര്‍ന്ന ജന പ്രതിനിധികളുടെ യോഗം കരാറുകാരന്‌ ഉറപ്പു കൊടുത്തിട്ടുണ്ട്‌. പുറമറ്റത്തും ഏഴുമറ്റൂരിലും സ്‌ഥലം വാഗ്‌ദാനം ലഭിച്ചിട്ടുള്ളതായി അവിടുത്തെ പ്രസിഡന്റ്‌മാര്‍ അറിയിച്ചിട്ടുണ്ട്‌. ഇതിന്റെ സ്‌ഥല പരിശോധന നടന്നു വരുന്നു. പദ്ധതി നഷ്‌ടപ്പെടാതെ ഏതു വിധേന എങ്കിലും യഥാര്‍ഥ്യമാക്കുമെന്ന്‌ കോയിപ്രം ബ്ലോക്ക്‌ പഞ്ചായത്തില്‍ വിളിച്ച ജനപ്രതിനിധികളുടെയും വാട്ടര്‍ അതോറിറ്റി ഉദ്യോഗരുടെയും സംയുക്‌ത യോഗം കരാറുകാരന്‌ ഉറപ്പു കൊടുത്തു. അങ്ങിനെ എങ്കില്‍ ഒരു മാസത്തത്തിനകം പണികള്‍ ആരംഭിക്കാമെന്നു കമ്പനി പ്രതിനിധി യോഗത്തെ അറിയിച്ചു. ഇതോടെയാണ്‌ തടസങ്ങള്‍ക്ക്‌ താത്‌ക്കാലിക വിരാമം ഉണ്ടായത്‌. ഏഴുമറ്റൂര്‍, കല്ലൂപ്പാറ, തോട്ടപ്പുഴശ്ശേരി, ഇരവിപേരൂര്‍, പുറമറ്റം, കുന്നന്താനം,കോയിപ്പുറം പഞ്ചായത്തുകള്‍ക്കാണ്‌ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ഭരണാനുമതി ലഭിച്ച പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി കൂടിയാണിത്‌.. ജില്ലയില്‍ ആറന്മുള, തിരുവല്ല റാന്നി എന്നീ നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന കോയിപ്രം, പുറമറ്റം, തോട്ടപ്പുഴശ്ശേരി എഴുമറ്റൂര്‍ ഇരവിപേരൂര്‍ കല്ലൂപ്പാറ കുന്നന്താനം തുടങ്ങിയ ഏഴു ഗ്രാമപഞ്ചായത്തുകളിലെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരി ക്കുന്നതിനായി ജല ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 200 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതിയാണ്‌ നടപ്പിലാക്കുന്നത്‌.
പദ്ധതിയുടെ ഇന്റേക്‌ വെല്‍, ജലശുദ്ധീകരണശാര എന്നിവ നിര്‍മ്മിക്കുന്നതിനാവശ്യമായ സ്‌ഥലം ഏറ്റെടുക്കുന്നതിനായി കേരള സര്‍ക്കാര്‍ 10. 58 കോടി രൂപ കേരള ജല അതോറിറ്റി മുഖാന്തിരം അനുവദിച്ചിട്ടുണ്ട്‌ .പൂവത്തൂരില്‍ പദ്ധതിയുടെ ഇന്‍ക്‌ വെല്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ സ്‌ഥലം കേരള ജല അതോറിറ്റിക്ക്‌ നല്‍കിയിട്ടുമുണ്ട്‌.
40 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാല 12 മീറ്റര്‍ വ്യാസമുള്ള ഇന്‍ക്‌ വെല്‍ പമ്പിംഗ്‌ ലൈന്‍ ടാങ്കുകള്‍ മറ്റ്‌ അനുബന്ധ ഘടകങ്ങള്‍ എന്നിവ യോടുകൂടിയ 101.5 കോടി രൂപയുടെ പദ്ധതിയാണ്‌ ഇപ്പോള്‍ നടപ്പിലാക്കുന്നത്‌. നാളെ വൈകിട്ട്‌ 4 ന്‌ കോയിപ്രം പൂവത്തൂരില്‍വച്ച്‌ നടക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍ നിര്‍മ്മാണോദ്‌ഘാടനം നിര്‍വ്വഹിക്കും. ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോര്‍ജ്‌ജ് അധ്യക്ഷത വഹിക്കും.

Ads by Google
Advertisement
Tuesday 10 Mar 2026 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW