Tuesday, March 10, 2026 Last Updated 53 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.30 AM

പറക്കോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ബജറ്റ്‌ ഭവനനിര്‍മ്മാണത്തിന്‌ മുന്‍തൂക്കം

അടൂര്‍: ഭവന നിര്‍മ്മാണമേ ഖലയ്‌ക്ക് പ്രാധാന്യം നല്‌കി പത്തൊന്‍പത്‌ കോടി എഴുപത്തിയെട്ട്‌ ലക്ഷത്തി എണ്‍പത്തൊന്‍പതിനായിരത്തി എണ്ണൂറ്റി അറുപത്തിനാല്‌ രൂപ വരവും പതിനെട്ട്‌ കോടി തൊണ്ണൂറ്റൊന്‍പത്‌ ലക്ഷത്തി നാലായിരത്തി ഇരുന്നൂറ്റി നാല്‌ രൂപ ചിലവും എഴുപത്തി ഒമ്പത്‌ ലക്ഷത്തി എണ്‍പത്തി അയ്യായിരത്തി അറുന്നൂറ്റിയറുപത്‌ രൂപ മിച്ചവും പ്രതീക്ഷിക്കുന്ന പറക്കോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ബജറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ പി.കെ മുരളി അവതരിപ്പിച്ചു. കാര്‍ഷീക മേഖലയ്‌ക്കായി 4650000 രൂപയും ക്ഷീര വികസന മേഖലയ്‌ക്കായി 8400000 രൂപയും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 4200000 രൂപയും ബജറ്റില്‍വകയിരുത്തിയിട്ടുണ്ട്‌. സ്വയം തൊഴിലും വിപണന പ്ര?ത്‌ സാഹനത്തിനുമായി7500000 രൂപയും ആരോഗ്യമേഖലയ്‌ക്കായി 8271800 രൂപയും, കുടിവെള്ള പദ്ധതികള്‍ക്കാ യി 4200000രൂപയും ഭവനനിര്‍മ്മാണമേഖലയില്‍ 57649800 രൂപയും വനിതാ ക്ഷേമത്തിനായി 8100000 രൂ പയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ ക്കുള്ള ഉന്നമനത്തിനായി
3000000 രൂപയും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 4200000 രൂപയും വകയിരുത്തിയിട്ടുണ്ട്‌. ഭവന നിര്‍മ്മാണമേഖലയ്‌ക്കും പശ്‌ചാത്തല മേഖലയ്‌ക്കും കാര്‍ഷിക- ക്ഷീരവികസന മേഖലയ്‌ക്കും ഇത്തവണത്തെ ബജറ്റില്‍ മുന്‍തൂക്കം നല്‌കുന്നു.
വീട്‌ എന്ന സ്വപ്‌നം സാക്ഷാ ത്‌കകരിക്കുന്നതിന്‌ വേണ്ടി പി .എം. എ വൈ, ലൈഫ്‌ എന്നീ പദ്ധതികള്‍ക്ക്‌ മുന്തയ പരിഗണനയാണ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ലക്ഷ്യമിടുന്നത്‌. കാര്‍ഷിക മേഖലയിലെ സമ ഗ്രവികസനം മുന്‍നിര്‍ത്തി നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പാക്കും. പദ്ധതി തുകയൊടൊപ്പം കൃഷി വകുപ്പിന്റെ ഫണ്ട്‌ കൂടി പ്രയോജനപ്പെടുത്തി നെല്‍കൃഷി, പച്ച ക്കറി കൃഷി തുടങ്ങിയ മേഖ ലകളില്‍ ഗണ്യമായ പുരോ ഗതി കൈവരിക്കാന്‍ നടപടി ഉണ്ടാകും. കാര്‍ഷീക മേഖല യിലെ പ്രധാന വെല്ലുവിളിയായ വന്യജീവികളുടെ ആക്രമണത്തെ പ്രതിരോധിക്കുന്ന സോളാര്‍ ഫെന്‍സിംഗ്‌ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. പറക്കോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനിലാല്‍ അധ്യക്ഷയായിരുന്നു.

Ads by Google
Advertisement
Tuesday 10 Mar 2026 10.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW