-->
പന്തളം: പത്തനംതിട്ട ജില്ലയില്‍ പന്തളം തെക്കേക്കര പഞ്ചായത്തില്‍ വാട്ടര്‍ അതൊരിറ്റിയുടെ ജലവിതരണ സമ്പ്രദായം ഒട്ടും ഫലപ്രദമാകുന്നില്ല. വേനല്‍ച്ചൂട് കടുത്തതോടെ ഇവിടെങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കിണറുകളെല്ലാം ഇതിനോടകം വറ്റി വരണ്ടുകഴിഞ്ഞു . വാട്ടര്‍ അതൊരിറ്റിയുടെ കുടിവെള്ള വിതരണം പലപ്പോഴും നാലും അഞ്ചും ദിവസത്തെ ഇടവേളയില്‍ മാത്രമാണ് ലഭ്യമാകുന്നത്.
കുടിവെള്ളമില്ലാതെ നാട്ടുകാര്‍ നരകിക്കുകയാണ്. പന്തളം തെക്കേക്കര പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ഭഗവതിക്കും പടിഞ്ഞാറ് വാര്‍ഡില്‍ കല്ലുഴത്തില്‍പ്പടി ഭാഗത്താണ് ജലദൗര്‍ലഭ്യം ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്.
ഭഗവതിക്കും പടിഞ്ഞാറു വാര്‍ഡില്‍ ഏറ്റവും പൊക്കം കൂടിയ പ്രദേശങ്ങളിലെല്ലാം പാറയുടെ സാന്നിധ്യം വളരെ കൂടുതല്‍ ആയതിനാല്‍ പല വീട്ടുകാര്‍ക്കും സ്വന്തമായി കിണര്‍ ഇല്ല. പാറ കൂടുതലായ ഭാഗങ്ങളിലുള്ള കിണറുകള്‍ക്ക് ആഴവും ജലലഭ്യതയും കുറവാണു. ഒട്ടുമിക്ക കിണറുകളും പൂര്‍ണ്ണമായും വറ്റിവരണ്ടു കഴിഞ്ഞു. വാട്ടര്‍ അഥോറിറ്റിയുടെ ജലവിതരണം മാത്രമാണു ജനങ്ങളുടെ ആശ്രയം. അത് പതിവായി മുടങ്ങുകയും ചെയ്യുന്നു.
ആഴ്‌ചയില്‍ മിനിമം 3 ദിവസമെങ്കിലും ജലവിതരണം ഉയര്‍ന്ന പ്രദേശങ്ങളില്‍ നടത്തിയെങ്കിലേ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളു. ഇവിടേക്കുള്ള ജലത്തിന്റെ പമ്പിങ് സ്‌റ്റേഷനായ തുമ്പമണ്ണില്‍ നിന്നുള്ള് പമ്പിംഗിന്റെ തവണയും സമയദൈര്‍ഘ്യവും ആവശ്യാനുസരണം വര്‍ധിപ്പിച്ചെങ്കില്‍ മാത്രമേ ഇതിന് പരിഹാരമാകുകയുള്ളു. ഉപഭോക്‌താക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സഹചര്യത്തില്‍ വേനല്‍ക്കാലത്തെ ജലക്ഷാമം പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.