Tuesday, March 10, 2026 Last Updated 55 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 10.30 AM

യുവതിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; യുവാവ്‌ പിടിയില്‍

പന്തളം : യുവതിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ്‌ പിടിയിലായി.ഇന്നലെ രാവിലെ എട്ടോടെ പന്തളം തുമ്പമണിലാണ്‌ നാടിനെ നടുക്കിയ സംഭവം ഉണ്ടായത്‌. ഭര്‍ത്താവുമായി അകന്നുകഴിയുന്ന തിരുവനന്തപുരം സ്വദേശിനി ബിന്ദു രണ്ട്‌ വര്‍ഷത്തോളമായി തുമ്പമണില്‍ വാടകയ്‌ക്ക് താമസിക്കുകയാണ്‌. തുമ്പമണ്‍ പഞ്ചായത്ത്‌ ഓഫീസിന്‌ സമീപത്ത്‌ ആയിരുന്നു സംഭവം. ബിന്ദുവിനെ ആലപ്പുഴ പാതിരപ്പള്ളി സ്വദേശി പടിഞ്ഞാറെ വിളയില്‍ കരിങ്ങാറ്റ കുഴിയില്‍ വീട്ടില്‍ സുമേഷ്‌ (48) തലയ്‌ക്ക് വെട്ടുകത്തി കൊണ്ട്‌ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്ന്‌ പോലീസ്‌ പറയുന്നു.
തലയ്‌ക്ക് പൊട്ടലും ആഴത്തില്‍ മുറിവും ഏറ്റ ബിന്ദുവിനെ അടൂര്‍ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന്‌ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത പന്തളം പോലീസ്‌ സുമേഷിനെ ഉടന്‍തന്നെ സ്‌ഥലത്തുനിന്നും കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ സ്‌നേഹത്തില്‍ ആയിരുന്നതായി അറിയുന്നു. സംശയം മൂലമാണ്‌ ഇയാള്‍ ബിന്ദുവിനെ വെട്ടി പരിക്കേല്‍പ്പിച്ചത്‌. പ്രതിയെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കും.

Ads by Google
Advertisement
Tuesday 10 Mar 2026 10.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW